എന്‍ഡിഎയെ കുറിച്ചു പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ ആരുമല്ല; വെള്ളാപ്പള്ളിയെ തള്ളി ഒ. രാജഗോപാല്‍

o-rajagopal_650x400_61461684791
മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു വിവാദ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളിയെ തള്ളി ഒ. രാജഗോപാല്‍ എംഎല്‍എ. മലപ്പുറത്ത് ബിജെപി പരാജയപ്പെടുമെന്ന പ്രസ്താവന മുന്നണിയെ ബാധിക്കില്ല. പുറത്തു നില്‍ക്കുന്ന ഒരാള്‍ മുന്നണിയെ കുറിച്ചു പറയുന്ന കാര്യങ്ങള്‍ വിശ്വാസത്തില്‍ എടുക്കേണ്ടതില്ല. എന്‍ഡിഎയെ കുറിച്ചു പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ ആരുമല്ല. സംസ്ഥാന നേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യം മലപ്പുറത്തില്ല. ബിഡിജെഎസ് ബിജെപിക്ക് ഒപ്പമാണെന്നും മലപ്പുറത്ത് സ്ഥാനാര്‍ഥി നിര്‍ണയം പിഴച്ചിട്ടില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു.
നേരത്തേ, ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം മുന്നണിയില്‍ ആലോചിക്കാതെയായിരുന്നെന്നു പറഞ്ഞ വെള്ളാപ്പള്ളി മലപ്പുറത്ത് ബിജെപിയെ കാത്തിരിക്കുന്നതു വന്‍ പരാജയമാണെന്നും ഫലം മറിച്ചായാല്‍ താന്‍ വീണ്ടും മീശ വയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.

share this post on...

Related posts