എല്ലാവരുടെയും വായടപ്പിച്ച് വര്‍ഷിതയുടെ ശക്തമായ തിരിച്ചുവരവ്

മോഡലുകളെക്കുറിച്ച് ചില സങ്കല്‍പ്പങ്ങളുണ്ട്. വെളുത്ത്, കൊലുന്ന്, നല്ല നീളത്തില്‍… അങ്ങനെ പോകുന്നു ഒരു മോഡലിനു വേണ്ട ശാരീരിക സവിശേഷതകള്‍. ഇതൊന്നുമില്ലാതെ തടിച്ച് ഉരുണ്ട് കറുത്തിരിക്കുന്ന ഒരു മോഡലിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ബഹുഭൂരിപക്ഷം ആളുകള്‍ക്കും പ്രയാസമാണ്. എന്നാല്‍ ഒരു മോഡലിന്റെ എല്ല സങ്കല്‍പ്പങ്ങളും തകര്‍ത്തെറിഞ്ഞു കൊണ്ടാണ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിനിയായ വര്‍ഷിത തടവര്‍ത്തി സബ്യസാചിയുടെ മോഡലായി എത്തിയത്. വര്‍ഷിത അത്ര പെട്ടന്നൊന്നും നേടിയെടുത്തതല്ല ഈ സ്ഥാനം. വര്‍ഷങ്ങള്‍ നീണ്ട അപമാനത്തിന്റെയും അവഹേളനത്തിന്റെയും അനുഭവങ്ങള്‍ പറയാനുണ്ട് വര്‍ഷിതയ്ക്ക്. ശരീരഘടനയുടെ പേരില്‍ നിറത്തിന്റെ പേരില്‍ ഓരോ തവണയും അപമാനിക്കപ്പെടുമ്പോള്‍ മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ തളര്‍ന്നുപോകാതെ ആ 25 കാരി പിടിച്ചുനിന്നു.തന്നെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന ചിന്തയില്‍. അങ്ങനെയാണ് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സബ്യസാചിയുടെ മോഡലെന്ന സ്വപ്ന പദവിയിലേയക്ക് വര്‍ഷിത ഉയര്‍ത്തിപ്പെട്ടത്. തന്റെ യാത്രയെക്കുറിച്ച് വര്‍ഷിതയ്ക്ക് പറയാന്‍ ഏറെയുണ്ട്. ഈ മേഖലയില്‍ നിലനില്‍ക്കണം എങ്കില്‍ അപാരമായ ക്ഷമയും കരുത്തും ആവശ്യമാണ്.

കഴിഞ്ഞുപോയ നാലുവര്‍ഷം ഈ ഇന്‍ഡസ്ട്രിയില്‍ നിന്നു ഞാന്‍ പുറന്തള്ളപ്പെട്ടു. അവരുടെ പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് യോജിച്ചയാളായിരുന്നില്ല ഞാന്‍. തടിച്ച സ്ത്രീകളോട് ഇന്‍ഡസ്ട്രി കാണിക്കുന്ന വിവേചനത്തെ ചോദ്യചെയ്യുകയായിരുന്നു വര്‍ഷിത. പ്ലസ് സൈസ് മോഡല്‍ എന്ന വിളി എന്നില്‍ അസ്വസ്ഥതയുണ്ടാക്കും. എന്നാല്‍ മെലിഞ്ഞ് മോഡലുകളെ മോഡല്‍ എന്നു തന്നെയാണ് വിളിക്കുന്നത്. ഇങ്ങനെ വേര്‍തിരിവോടെ വിളിക്കുമ്പോള്‍ അസഹ്യത തോന്നും. എല്ലാവര്‍ക്കും സ്വീകാര്യമായ ബോഡിഷേയ്പ്പ് നേടിയെടുക്കാന്‍ താന്‍ നിരന്തരം പരിശ്രമിച്ചിരുന്നു. എന്നാല്‍ 90 കാലഘട്ടത്തിലെ കുട്ടികളില്‍ വളര്‍ച്ച അത്ര എളുപ്പമായിരുന്നില്ല. ഞാന്‍ സ്വയം മാറാന്‍ തീരുമാനിക്കും വരെ എന്നെക്കാണാന്‍ വളരെ മോശമായിരുന്നു എന്ന് ഇവര്‍ പറയുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ അവസരത്തിനായി അഞ്ചുവര്‍ഷം അലഞ്ഞു. ഞാന്‍ സമീപിച്ച സംവിധായകരൊക്കെ പറഞ്ഞത് വണ്ണം കുറച്ച് നിറം വച്ചു വരു എന്നാണ്. എന്നാല്‍ ഓരോ തവണ ഇത് കേള്‍ക്കുമ്പോഴും ഞാന്‍ തളര്‍ന്നു പോയി. പക്ഷേ അവസരത്തിനായി ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. കാരണം എന്നെങ്കിലും ആരെങ്കിലും എന്നെ ഞാനായി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. സബ്യസാചി അതിനു വഴിവച്ചു- ആത്മവിശ്വാസത്തോടെ വര്‍ഷിത പറഞ്ഞു.

share this post on...

Related posts