പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ കണ്ണ് കുത്തി പൊട്ടിച്ചു

പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ കണ്ണ് കുത്തി പൊട്ടിച്ചു. കൊട്ടാരക്കര വാളകം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കുത്തേറ്റത്. പനവേലിയില്‍ ആണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പനവേലി ഇരണൂര്‍ സ്വദേശിയായ 16 വയസ്സുകാരന്‍ അറസ്റ്റിലായി. ഡ്യൂട്ടിയ്ക്കിടെ പൊലീസ് ഡ്രൈവര്‍ സന്തോഷ് വര്‍ഗീസിനാണ് കുത്തേറ്റത്. പൊലീസുകാരനെ തിരുവനന്തപുരം കിംസില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Related posts