പ്രേക്ഷക ഹൃദയം കീഴടക്കി ‘വാരിക്കുഴിയിലെ കൊലപാതകം’

 

Vaarikkuzhiyile Kolapathakam

കൊച്ചി: മുഹമ്മദ് ഷാഫി കഥയെഴുതി സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബില്‍ റിലീസ് ചെയ്തു. ഒരു പറ്റം ഷാഡോ പോലീസുകാര്‍ ഒരു കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന കുറ്റാന്വേഷണ കഥയാണ് ഈ ചിത്രം. പോലീസ് ജീവിതത്തെ റിയലിസ്റ്റിക് രീതിയില്‍ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

Vaarikkuzhiyile Kolapathakam - 1
ഷാഡോ എസ്.ഐ. അജിത് കുമാറും സംഘവും പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശമനുസരിച്ചു ഒരു കുപ്രസിദ്ധ മയക്കു മരുന്ന് ഇടപാടുകാരനെ പിടികൂടുവാന്‍ ശ്രമിക്കുകയാണ്. അതെ സമയം തന്നെ അജിത്തിന്റെ ടീമിന് ക്രൈം ബ്രാഞ്ച് ഏറ്റടുത്ത ഒരു കൊലപാതക കേസിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ റൂറല്‍ എസ് പിയുടെ ഓര്‍ഡറും കിട്ടുന്നു. റൂറല്‍ പോലീസിന്റെ എന്തൊക്കെ തെറ്റുകള്‍ കൊണ്ടാണ് ആ കേസ് ക്രൈം ബ്രാഞ്ചിന് മാറിയതെന്നതിന്റെ അന്വേഷണത്തില്‍ പല രഹസ്യങ്ങളും വെളിച്ചത്തില്‍ വരുന്നു.
ഭാരത് കൃഷ്ണ, മനു കലാഭവന്‍, മനു ജവാഹര്‍, അജയ് വിന്‍സെന്റ്, ആര്‍ ജെ ജിബിന്‍, മൃണാളിനി സൂസന്‍ തുടങ്ങിയവര്‍ ഈ പോലീസ് സ്റ്റോറി ത്രില്ലറില്‍ അഭിനയിച്ചിട്ടുണ്ട്. ബിബിന്‍ പോള്‍ സാമുവേല്‍ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. ഷിയാദ് കബീറിന്റെതാണ് പശ്ചാത്തലസംഗീതം. മുഹമ്മദ് ഷാഫി തന്നെയാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍.

വാരിക്കുഴിയിലെ കൊലപാതകം’ ഹ്രസ്വചിത്രം മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:

share this post on...

Related posts