പ്രമേഹത്തിനു നെല്ലിക്ക മരുന്നായി ഉപയോഗിക്കൂ…

Diabetes Diet: Drinking Amla Juice May Do Wonders For Diabetes Management -  NDTV Food

പ്രമേഹത്തിന് കാരണങ്ങൾ പലതുണ്ട്. ഇതു പോലെ ഇത് നിയന്ത്രിച്ചു നിർത്താനും വഴികൾ ഏറെയുണ്ട്. പല വീട്ടു വൈദ്യങ്ങളും. പ്രമേഹമെന്നത് ജീവിതശൈലീ രോഗമെന്നും പാരമ്പര്യ രോഗമെന്നുമെല്ലാം പറയാം.നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ഗുണം ചെയ്യും. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹം തടയാൻ ഇതേറെ ഉത്തമമാണ്.ഇത് പല രൂപത്തിലും പ്രമേഹത്തിന് പരിഹാരമായി ഉപയോഗിയ്ക്കാം.തികച്ചും പ്രകൃതിദത്ത മരുന്നെന്നു പറയാം.

Health Benefits of Amla for Diabetes

ആന്റി ഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽത്സ്യം എന്നിവയൊക്കെ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധ, ബാക്ടീരിയബാധ എന്നിവയിൽനിന്നും രക്ഷനേടാനും സഹായിക്കും. ചർമ കാന്തി നിലനിർത്താനും ത്വക്കിൽ ചുളിവുകൾ വീഴുന്നത് തടയാനുമെല്ലാം നെല്ലിക്ക മതിയാകും. ഒപ്പം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി സെല്ലുലാർ മെറ്റബോളിസത്തെ സുഖപ്പെടുത്തുകയും ചെയ്യുന്നു.

How To Use Amla For Diabetes To Manage Blood Sugar Levels

പ്രമേഹവുമായി ബന്ധപ്പെട്ട ശരീരത്തിലെ കൊഴുപ്പുകളെ കുറയ്ക്കാനും കരളിലെ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്ന അസ്കോർബിക് ആസിഡ്, ടാന്നിൻസ്, പോളിഫെനോൾസ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ നെല്ലിക്കയിൽ സമ്പന്നമായി അടങ്ങിയിരിക്കുന്നു. പതിവായി നെല്ലിക്ക കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വ്യത്യാസം തുടക്കത്തിൽ കുറവായിരിക്കും എങ്കിലും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ മുഴുവനും ഇത് നിയന്ത്രണത്തിലാക്കുന്നു.

Related posts