യുപിയില്‍ വീണ്ടും ഗോവധം ആരോപിച്ച് കലാപം; 2 പേര്‍ കൊല്ലപ്പെട്ടു


ലക്‌നൗ: ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ വ്യാപക കലാപം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 25 പശുക്കളുടെ ശരീരരാവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടാകുന്നത്. ഞായറാഴ്ച്ചയാണ് സംഭവം. കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ പോലീസ് കോണ്‍സ്റ്റബിളിന് ഗുരുതരമായി പരിക്കേറ്റു. സംഘര്‍ഷത്തിനിടെ ഉണ്ടായ കല്ലേറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ മരിച്ചത്.

READ MORE: ‘ശ്രീനിഷ് – പേളി’ വിവാഹം ഡേറ്റ് ഫിക്‌സ്.. !!!

ഗോവധം, ആള്‍ക്കൂട്ട അതിക്രമം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തില്‍ 2 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts