ചന്ദ്രോത്ത് പണിക്കറായി ഉണ്ണി മുകുന്ദന്‍ എത്തുന്നു മാമാങ്കത്തിലൂടെ

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ സിനിമയാണ് മാമാങ്കം. ചിത്രത്തില്‍ ഉണ്ണി മുകുന്ദനും കരുത്തുറ്റ ഒരു കഥാപാത്രമായി എത്തുന്നു. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ ലുക്ക് പുറത്തുവിട്ടു. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതെന്നാണ് കരുതുന്നത്.
ചന്ദ്രോത്ത് പണിക്കറെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്-
വള്ളുവനാടന്‍ മണ്ണില്‍ രാജ്യസ്നേഹം ജ്വലിപ്പിച്ചു കൊണ്ട് മണ്മറഞ്ഞു പോയ ധീരന്മാര്‍ക്കിടയില്‍ സൂര്യശോഭയോടെ തിളങ്ങി നില്‍ക്കും ചന്ദ്രോത്തെ വീരയോദ്ധാക്കള്‍.. പകയുടെ, പോരാട്ടത്തിന്റെ, ദേശ സ്നേഹത്തിന്റെ, ആത്മ നൊമ്പരങ്ങളുടെ, സ്നേഹ ബന്ധങ്ങളുടെ, ആലയില്‍ ഉരുകുമ്പോളും ചോര വീഴ്ത്തിക്കൊണ്ട് അവരൊരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു.. കാലമവരെ ചാവേറുകളായി വാഴ്ത്തി.. ചന്ദ്രോത്തെ ധീരന്മാര്‍ ചരിത്രമെഴുതി.. മാമാങ്കമവരെ അനശ്വരതയുടെ ഇതിഹാസങ്ങളാക്കി.

share this post on...

Related posts