ഓസീസിനെ തവിടുപൊടിയാക്കി ഇന്ത്യയ്ക്ക് കൗമാര ലോകകപ്പ് കിരീടം

cheer-up-india.jpg.image.784.410

cheer-up-india.jpg.image.784.410

മൗണ്ട് മൗഗ്‌നൂയി: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ യുവത്വം ചരിത്രം കുറിച്ചു. 216 റണ്‍സിന് ഓസീസിനെ തവിടുപൊടിയാക്കിയ ശേഷം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ 38.5 ഓവറില്‍ വെറും രണ്ടു വിക്കറ്റിന് വിജയലക്ഷ്യം മറികടന്നു. കൂടാതെ അണ്ടര്‍-19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന പൊന്‍തൂവലും ഇത്തവണത്തെ ജയത്തില്‍ ഇന്ത്യ സ്വന്തമാക്കി. കലാശപ്പോരിന്റെ സമ്മര്‍ദമില്ലാതെ ബാറ്റേന്തി സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ ഓപണര്‍ മന്‍ജോത് കല്‍റായാണ്(101)ഇന്ത്യക്ക് ലോകകിരീടം സമ്മാനിച്ചത്. 160 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്‌സും സഹിതമാണ് മന്‍ജോത് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. ഹര്‍വിക് ദേശായി (47) മികച്ച പിന്തുണയുമായി മന്‍ജോതിനൊപ്പം നിന്നു.ക്യാപ്റ്റന്‍ പൃഥി ഷാ (29), സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ശുഭ്മാന്‍ ഗില്‍ (31) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 71 റണ്‍സിലെത്തി നില്‍ക്കെയാണ് ക്യാപ്റ്റനെ വില്‍ സതര്‍ലണ്ട് പുറത്താക്കിയത്. ഉപ്പല്‍ ആണ് ശുഭ്മാന്റെ വിക്കറ്റെടുത്തത്. നേരത്തേ ഇന്ത്യ നാല് ഓവറില്‍ 23 റണ്‍സെടുത്തു നില്‍ക്കവേ കളി തടസ്സപ്പെടുത്തി മഴയെത്തിയിരുന്നു. കൗമാര ലോകകപ്പില്‍ മൂന്ന് കിരീടവുമായി ആസ്‌ട്രേലിയയും ഇന്ത്യയും ഒപ്പത്തിനൊപ്പമാണ്. കൂടുതല്‍ തവണ ചാമ്പ്യന്മാര്‍ എന്ന ആ റെക്കോഡ് ഒരാളിലേക്ക് മാത്രം എഴുതിച്ചേര്‍ക്കപ്പെടുന്ന സുദിനം കൂടിയാണ് ഇന്ന്. 2000 (മുഹമ്മദ് കൈഫ്), 2008 (വിരാട് കോഹ്‌ലി), 2012 (ഉന്മുക്ത് ചന്ദ്) എന്നിവരാണ് ഇന്ത്യക്ക് മുന്‍ ലോകകിരീടങ്ങള്‍ സമ്മാനിച്ചത്. ആസ്‌ട്രേലിയയാവട്ടെ 1988,2002,2010 വര്‍ഷങ്ങളിലായിരുന്നു കിരീടമണിഞ്ഞത്. അര്‍ധ സെഞ്ച്വറി നേടിയ ജൊനാഥന്‍ മര്‍ലോനാലം കിരിടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡിലെ മൗണ്ട് മൗന്‍ഗനുയില്‍ രാഹുല്‍ ദ്രാവിഡിന്റെ കുട്ടികളും ആസ്‌ട്രേലിയയും കളത്തിലിറങ്ങിയത്.

Manjot Kalra hj
ടോസ് നേടിയ ഓസീസ് നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസിന്റെ ഭാഗ്യം ക്രീസില്‍ ഓസീസിനെ പിന്തുണച്ചില്ല. ആസ്‌ട്രേലിയയെ ഇന്ത്യ 216 റണ്‍സിന് പുറത്താക്കുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ആസ്‌ട്രേലിയ 47.2 ഓവറില്‍ എല്ലാവരും പുറത്തായി. 76 റണ്‍സെടുത്ത ജൊനാഥന്‍ മെര്‍ലോ ആണ് നിര്‍ണായക ഘട്ടത്തില്‍ ആസ്‌ടേലിയക്ക് രക്ഷകനായത്. വിക്കറ്റ് നേടിയ ഇഷാന്‍ പോറലിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നുജാക്ക് എഡ്വാര്‍ഡ്‌സ് (28),മാക്‌സ് ബ്രയാന്‍ഡ് (14) എന്നിവരാണ് ആസ്‌ട്രേലിയക്കായി ഓപണിങ്ങ് ഇറങ്ങിയത്. ശിവം മാവിയാണ് ഇന്ത്യക്കായി ബൗളിങ് തുടങ്ങിയത്. ആദ്യ ഓവറില്‍ ശിവം മാവിയുടെ പന്തില്‍ ഒരു റണ്‍ മാത്രമാണ് ആസ്‌ട്രേലിയക്ക് നേടാനായത്. ഇതിനിടെ പതുക്കെ സ്‌കോറുയര്‍ത്താന്‍ തുടങ്ങിയ ബ്രയാന്‍ഡിനെ ഇഷാന്‍ പോറല്‍ പുറത്താക്കി. പതുക്കെ പതുക്കെ എഡ്വാര്‍ഡ്‌സ് ആണ് ആസ്‌ട്രേലിയയെ കരകയറ്റിയത്. ഇതിനിടെ ഇഷാന്‍ പോറല്‍ ആസ്‌ട്രേലിയക്ക് വീണ്ടും ആഘാതമേല്‍പിച്ചു. 28 റണ്‍സെടുത്തു നില്‍ക്കെ എഡ്വാര്‍ഡ്‌സിനെ പോറല്‍ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ജാസണ്‍ സംഗയെ(13) കമലേഷ് നാഗര്‍കോട്ടി പുറത്താക്കിയപ്പോള്‍ ആസ്‌ട്രേലിയന്‍ സ്‌കോര്‍ 59/3പിന്നീട് ഉപ്പലും(34) ജൊനാഥന്‍ മെര്‍ലോയും (76) ചേര്‍ന്ന് പതിയെ ആസ്‌ട്രേലിയയുടെ രക്ഷകരായി. ഇരുവരും ചേര്‍ന്നാണ് ടീമിനെ 100 കടത്തിയത്. ഉപ്പലിനെ വീഴ്ത്തി അന്‍കുള്‍ റോയ് ആണ് ഈ സഖ്യം പൊളിച്ചത്. ജൊനാഥന്‍ മെര്‍ലോ ഒരു ഭാഗത്ത് ടീം സ്‌കോറുയര്‍ത്തി കൊണ്ടിരിക്കവേ മറുഭാഗത്ത് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.നാതന്‍ സ്വീനിയെ(23),വില്‍ സതര്‍ലന്‍ഡ്(5) എന്നിവരെ ശിവ സിങ് പുറത്താക്കി. അവസാന ഓവറുകളില്‍ നാഗര്‍കോട്ടി മികച്ച ബൗളിങ് ആണ് പുറത്തെടുത്തത്. രണ്ട് വിക്കറ്റും നാഗര്‍കോട്ടി കീശയിലാക്കി.ഇതിനിടെ 45.3 ഓവറില്‍ അന്‍കുല്‍ റോയ് ജൊനാഥന്‍ മെര്‍ലെയെ പുറത്താക്കി ആസ്‌ട്രേലിയന്‍ മുന്നേറ്റത്തിന്റെ മുനയൊടിക്കുകയും ചെയ്തു.

image (2)
വില്‍ സതര്‍ലണ്ടിനെ പുറത്താക്കിയ ഹര്‍വിക് ദേശായിയുടെ ആഹ്ലാദം ടൂര്‍ണമന്റെില്‍ ഒരു തോല്‍വിപോലും വഴങ്ങാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ജയങ്ങളെല്ലാം ആധികാരികവുമായി. സെമിയില്‍ പാകിസ്താനെ 203 റണ്‍സിന് തോല്‍പിച്ചത് ടീമിന്റെ മനോധൈര്യവും കൂട്ടി. എന്നാല്‍, അമിത ആത്മവിശ്വാസമൊന്നും വേണ്ടെന്ന് കോച്ച് ദ്രാവിഡിന്റെ ഉപദേശത്തില്‍ കരുതലോടെയാവും ഫൈനലിലെ പടപ്പുറപ്പാട്. ഗ്രൂപ് റൗണ്ടില്‍ ആസ്‌ട്രേലിയയെ 100 റണ്‍സിന് തോല്‍പിച്ചതും ഇന്ത്യക്ക് മുന്‍തൂക്കമാവും.

 

Related posts