പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തതിന്റെ നഷ്ടങ്ങൾ പാഠമായിട്ടുണ്ടെന്ന് ഉമ നായർ!

വാനമ്പാടി പരമ്പരയുടെ ക്ലൈമാക്സ് എപ്പിസോഡ് കഴിഞ്ഞ ദിവസമാണ് ചാനൽ സംപ്രേക്ഷണം ചെയ്തു അവസാനിപ്പിച്ചത്. അപ്രതീക്ഷിത എൻഡിങ് ആണ് പരമ്പരക്ക് സംഘാടകർ നൽകിയതും. പരമ്പരയുടെ ഷൂട്ടിങ് നിർത്തിയത് മുതൽ പ്രിയ താരങ്ങൾ സോഷ്യൽ മീഡിയ വഴി തങ്ങളുടെ അഭിപ്രായങ്ങൾ പങ്ക് വയ്ക്കുന്നുണ്ടായിരുന്നു. പ്രിയ നായകൻ സായ് കിരൺ റാമും, നിർമ്മലേട്ടത്തി ആയെത്തിയ ഉമ നായരും വാനമ്പാടിയുടെ വിശേഷങ്ങൾ പങ്ക് വച്ച് രംഗത്തു വരുമായിരുന്നു. വാനമ്പാടിക്ക് പുറമെ നിരവധി സീരിയലുകളിൽ വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ ഉമാ നായർ അവതരിപ്പിക്കുന്നുണ്ട് എങ്കിലും പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുനിർത്തിയ നിർമ്മലേട്ടത്തിയോട് താരത്തിനും ഒരു പ്രത്യേക ഇഷ്ടമാണ്. ആ കഥാപാത്രത്തിനോട് മാത്രമല്ല വാനമ്പാടി പരമ്പരയോടും. അതുതന്നെയാണ് ഉമ നായരുടെ പുതിയ പോസ്റ്റ് സൂചിപ്പിക്കുന്നതും.

വെള്ളിയാഴ്ച്ച എന്ന ദിവസം തനിക്ക് തീരാ നഷ്ടങ്ങളുടെ ദിവസം ആയിരുന്നു എന്നാണ് താരം പറയുന്നത്. വാക്കുകൾ കൊണ്ട് തീരുന്നതല്ല പല അവസ്ഥകളും. പക്ഷെ പറയേണ്ടത് പറയേണ്ട സമയത്ത് പറയാത്തതിന്റെ നഷ്ടങ്ങൾ പലപ്പോഴും ജീവിതത്തിൽ പാഠം ആയിട്ടുണ്ട്…. ഇന്ന് ഒരുപാട് വേദന നിറഞ്ഞ ദിവസം ആണ് ശബരി ചേട്ടൻ പോയതും ഒരു പാട് പ്രേക്ഷകഹൃദയം കീഴടക്കിയ വാനമ്പാടി വിട്ടുപോയതും ഒക്കെ…. എന്നും ഉമ നായർ പറയുന്നു. കൂടാതെ ഈ അവസരത്തിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല… നന്ദി രഞ്ജിത്തേട്ടാ, ചിപ്പി ചേച്ചി, ആദിത്യൻ സർ, പള്ളാശേരി സർ, ഏഷ്യാനെറ്റ്‌ വാനമ്പാടി ടെക്‌നിഷ്യൻസ്. എന്റെ അനുജന്റെ നന്ദിനിയെയും , മോഹനെയും, ചന്ദ്രേട്ടനെയും, അച്ഛമ്മ, അനുമോൾ, തമ്പുരു, മേനോൻ സർ , രുക്കു മമ്മി, ഭദ്ര ചേച്ചി, നന്ദേട്ടൻ,ജയരാജ്‌ സർ, മഹി, അർച്ചന, മാഞ്ചേട്ടൻ എന്ന് വിളിക്കുന്ന അമ്മയും, അച്ഛനും, അനുജത്തിയും എല്ലാവരെയും മിസ്സ്‌ ചെയ്യും മിസ് യൂ.. എന്നും ഉമാ നായർ പറയുന്നു.

Related posts