രണ്ട് വര്‍ഷം വാറന്റി; ഷവോമി പുതിയ ഫോണ്‍ വിപണിയില്‍

രണ്ടു വര്‍ഷത്തെ വാറന്റിയോട് കൂടി പുതിയ ഫോണ്‍ വിപണയില്‍ എത്തിച്ച് ഷവോമി. റെഡ്മി 6എ പിന്‍ഗാമിയായി 7എയാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ വിപണികളില്‍ ഈ ഫോണ്‍ നേരത്തെ പുറത്തിറക്കിയിരുന്നു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഫോണാണ് ഇന്ത്യയിലെത്തുക.
നേരത്തെ നല്‍കിയ ഒരു വര്‍ഷം വാറന്റി രണ്ടു വര്‍ഷമാക്കിയതാണ് പ്രധാന പ്രത്യേകത. ഇന്ത്യയില്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. എ ച്ച്ഡി+ ഡിസ്പ്ലെ, ഒക്ടകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍, 12 മെഗാപിക്സലിന്റെ ബാക്ക് ക്യാമറ, 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ, ഫേസ് അണ്‍ലോക്ക്, 4,000 എം.എ.എച്ച് ബാറ്ററി, എന്നിവയാണ് മറ്റു സവിശേഷതകള്‍. 2ജിബി റാം+16 ജിബി മോഡലിന് 5,999രൂപയും, 32 ജിബി വാരിയന്റിന് 6,199 രൂപയുമാണ് വില. ജൂലൈ പതിനൊന്ന് മുതല്‍ ഫ്‌ളിപ്പ് കാര്‍ട്ടിലൂടെയും എം.ഐ ഓണ്‍ലൈന്‍ സൈറ്റിലൂടെയും വില്‍പ്പന ആരംഭിക്കുന്ന ഫോണ്‍ ബ്ലാക്ക്, ബ്ലൂ, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാകും.കൂടാതെ 200 രൂപയുടെ ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു.

share this post on...

Related posts