അണ്ടർ 19 ദേശീയ ക്യാമ്പിലേക്ക് രണ്ട് കേരള താരങ്ങൾ

അണ്ടര്‍ 19 ടീം ദേശീയ ക്യാമ്പിലേക്ക് രണ്ട് കേരള താരങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഷോണ്‍ റോജറും ഏദന്‍ ആപ്പിള്‍ ടോമും ആണ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്തിടെ രണ്ട് താരങ്ങളും കേരളത്തിനായി മിന്നും പ്രകടനങ്ങള്‍ നടത്തിയിരുന്നു.

കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിനായി അരങ്ങേറിയ ഏദന്‍ ആദ്യ മത്സരത്തില്‍ തന്നെ 6 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. സീസണിലുടനീളം മികച്ച പ്രകടനമാണ് 17കാരനായ താരം നടത്തിയത്. ഏജ് ഗ്രൂപ്പുകളില്‍ കഴിഞ്ഞ ഏതാനും സീസണുകളായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരമാണ് ഷോണ്‍ റോജര്‍. ഷോണ്‍ നേരത്തെയും ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ കളിച്ചിരുന്നു. സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തിയിട്ടില്ലെങ്കിലും അസാമാന്യ ടാലന്റുള്ള താരമാണ് ഷോണ്‍.

Related posts