ട്വീറ്റുകള്‍ ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ എടുത്തു കളയാന്‍ പദ്ധതിയിട്ട് ട്വിറ്റര്‍

twitter-logo-vector-download
ട്വീറ്റുകള്‍ ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ എടുത്തു കളയാന്‍ ട്വിറ്റര്‍ പദ്ധതിയിടുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഹൃദയ ചിഹ്നത്തിനുള്ള ലൈക്കിംഗ് ഓപ്ഷന്‍ നിര്‍ത്താന്‍ ട്വിറ്റര്‍ ഉദ്ദേശിക്കുന്നത്. കമ്പനി സ്ഥാപകന്‍ ജാക്ക് ഡോര്‍സി കഴിഞ്ഞ ആഴ്ച നടന്ന ഒരു ചടങ്ങില്‍ താന്‍ ഈ ലൈക്കിംഗ് സംവിധാനത്തില്‍ തൃപ്തനല്ലെന്ന് പറഞ്ഞിരുന്നു. അടുത്ത് തന്നെ ഈ സംവിധാനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേവറിറ്റസ് ഓപ്ഷന് പകരമായി 2015ലാണ് ഈ ലൈക്കിംഗ് ഫീച്ചര്‍ ട്വിറ്റര്‍ കൊണ്ടു വന്നത്. നേരത്തെ, സ്റ്റാര്‍ ചിഹ്നം വച്ച് പിന്നീടും വായിക്കുന്നതിനായി മാര്‍ക്ക് ചെയ്തിടാനുള്ള ഓപ്ഷനായിരുന്നു നിലവിലുണ്ടായിരുന്നത്. ഫേസ്ബുക്ക് ലൈക്കിംഗ് അവതരിപ്പിച്ചതില്‍ പിന്നെ സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഇതൊരു ട്രെന്‍ഡ് ആയി മാറുകയായിരുന്നു.

share this post on...

Related posts