തുഷാറിന് വ്യക്തിപരമായി ഒന്നും ചെയ്തിട്ടില്ല; ഗോകുലം ഗോപാലന്റെ മകന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മൗനം

തിരുവനന്തപുരം: തുഷാര്‍ വെള്ളപ്പാള്ളിക്ക് വേണ്ടി വ്യക്തിപരമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി. തുഷാര്‍ ആരാണ് എന്താണ് എന്ന് എല്ലാവര്‍ക്കും അറിയാം. തുഷാറിന് സര്‍ക്കാര്‍ നല്‍കിയെ സഹായത്തെ മറ്റൊര്‍ഥത്തില്‍ കാണേണ്ടത്തില്ല. വിദേശരാജ്യങ്ങളില്‍ കേസില്‍ പെടുവന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കാറുണ്ട്. അത്തരത്തിലുള്ള സഹായം മാത്രമാണ് തുഷാറിനും നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഗോകുലം ഗോപാലന്റെ മകന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ മുഖ്യമന്ത്രി ഒഴിഞ്ഞു മാറി.
തുഷാറിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും അതുകൊണ്ട് അദ്ദേഹത്തിന് വേണ്ട സഹായം നല്‍കണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളു. അല്ലാതെ മറ്റൊരു സഹായവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. വിദേശരാജ്യങ്ങളില്‍ ഇത്തരത്തില്‍ കേസില്‍ പെടുന്നവരെ നിയമപരമായി സഹായിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിയമസഹായ സെല്‍ ആരംഭിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

share this post on...

Related posts