മുഖം തിളങ്ങാൻ മഞ്ഞൾ വിദ്യ

മുഖം തിളങ്ങാൻ നാം ദിനം പ്രതി നിരവധി പരീക്ഷണങ്ങളാണ് നടത്തുന്നത്. ചര്‍മ്മ സംരക്ഷണത്തിനായി പ്രകൃതിദത്ത കൂട്ടുകള്‍ നല്‍കുന്ന സൗന്ദര്യപരമായ ഗുണങ്ങള്‍ ഏറെയാണ്. എന്നാൽ ഇവയൊന്നും പരീക്ഷിക്കാതെ മാർക്കറ്റുകളിൽ ലഭ്യമായ കെമിക്കലുകൾ ഉൾപ്പെട്ട ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരാണ് ഇന്ന് ധാരാളവും. എന്നാൽ, പ്രകൃതി ദത്തമായ വസ്തുക്കളും മറ്റും ഉപയോഗിച്ച് തന്നെ നമുക്ക് മുഖം തിളക്കവും മൃദുത്വം ഉള്ളതുമാക്കി എടുക്കാവുന്നതാണ്. മാത്രമല്ല, ഇവ ഒരേ സമയം ഒന്നിലേറെ സൗന്ദര്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ്. അങ്ങനെയുള്ള ഒന്നാണ് മഞ്ഞൾ. മഞ്ഞളിനൊപ്പം അരിപ്പൊടി, കറ്റാര്‍ വാഴ, തേന്‍ എന്നിവയും ഉപയോഗിക്കാം. നമ്മുടെ പാരമ്പര്യ സൗന്ദര്യ സംരക്ഷണ വസ്തുക്കളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് മഞ്ഞൾ. ചര്‍മ്മത്തിലെ അലര്‍ജിയ്ക്കും അണുബാധകള്‍ക്കുമെല്ലാം ഉത്തമ പരിഹാരം നൽകുന്ന ഒന്നുമാണ് മഞ്ഞൾ.

മാത്രമല്ല ,നാമിതിലുപയോഗിക്കുന്ന തേൻ ചർമ്മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ നല്ലതാണ് തേൻ. അടുക്കളയിലെ പ്രധാനപ്പെട്ട ഒന്നാണ് അരിപ്പൊടി. നല്ലൊരു പ്രകൃതി ദത്ത സ്‌ക്രബറായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. എണ്ണമയമുള്ള ചര്‍മത്തിലെ അധികമുള്ള എണ്ണമയം നീക്കാനും അരിപ്പൊടി നല്ലതാണ്.

ഇതിലെ മറ്റൊരു ചേരുവയാണ് കറ്റാർ വാഴ. ആരോഗ്യ, സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങള്‍ ഏറെയുളള ഒന്നാണ് കറ്റാര്‍ വാഴ. വൈറ്റമിന്‍ ഇ അടങ്ങിയ സ്വാഭാവിക സസ്യമാണ് കറ്റാര്‍ വാഴ. ഇനി ഇതെങ്ങനെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം. ഈ നാലു ചേരുവകളും കൂട്ടിക്കലര്‍ത്തിയ ശേഷം മുഖത്തു പുരട്ടാം. പിന്നീട് 20 മിനിറ്റു കഴിഞ്ഞ് കഴുകാം. മുഖത്തിന് നല്ല തിളക്കം നല്‍കുന്ന പ്രകൃതിദത്തമായ ഒരു ഫേസ് പാക്കാണിത്. മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ക്കും ഇതേറെ ഗുണം ചെയ്യും.

Related posts