അമിതകൊഴുപ്പ് ഉരുക്കി കളയാൻ അയമോദക ചായ ഉണ്ടാക്കി നോക്കൂ

വണ്ണം കുറയ്ക്കുന്നത് നിസ്സാരമായി തോന്നുമെങ്കിലും, യഥാർത്ഥത്തിൽ അത് അത്ര എളുപ്പമല്ല. ശരീരഭാരം കുറയ്ക്കാൻ വഴികൾ പലതും പരീക്ഷിക്കുന്നവരാണ് നാം. ഭക്ഷണങ്ങളിൽ നിയന്ത്രണം വരുത്തുന്നു, വ്യായാമം കൃത്യമായി ചെയ്യുന്നു, ഡയറ്റ് പിന്തുടരുന്നു, വണ്ണം കുറയ്ക്കുമെന്ന് അവകാശപ്പെട്ട വിപണിയിൽ എത്തുന്ന ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നു, എന്തിന് ഏറെ പറയണം, ശരീരഭാരം കുറയ്ക്കാൻ പട്ടിണി കിടക്കുന്നവർ പോലും നമുക്കിടയിലുണ്ട്. എന്നാൽ, ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ, ചിലപ്പോൾ നിങ്ങൾ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും വലിയ മാറ്റമുണ്ടാക്കും. കൊഴുപ്പ് എരിച്ചു കളയുന്ന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് അറിയപ്പെടുന്ന ഫലപ്രദമായ നിരവധി പരിഹാരങ്ങളുണ്ട്. അത്തരം ഒരു പ്രതിവിധിയാണ് അയമോദകവും ജീരകവും ചേർത്ത ചായ.

Why ajwain seeds can relieve stomach woes. And help with weight loss

നിങ്ങളുടെ ശരീരഭാരം വിജയകരമായി കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, നിങ്ങളുടെ ശ്രമത്തിൽ സ്ഥിരത പുലർത്തുന്നതും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതും വളരെ നിർണായകമാണ്. അയമോദകം, ജീരകം എന്നീ വിത്തുകൾ ഒരേ കുടുംബത്തിൽപ്പെട്ടവയാണ്. കൂടാതെ ഇത് ഒട്ടുമിക്ക വീടുകളിലെ അടുക്കളയിലും ലഭ്യമാണ്. ഈ രണ്ട് സുഗന്ധവ്യഞ്ജനങ്ങളും ധാരാളം ഔഷധഗുണമുള്ളവയാണ്. മാത്രമല്ല, വിവിധ തരം രോഗങ്ങൾക്കുള്ള മരുന്നുകൾ തയ്യാറാക്കാൻ ഇവ നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്നുണ്ട്. ഈ സുഗന്ധവ്യഞ്ജനങ്ങൾ ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന തൈമോൾ, കാർവാക്രോൾ എന്നീ രണ്ട് സജീവ സംയുക്തങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

What Is Ajwain (Carom) Seed and How Is It Used?

ദഹനത്തെ സഹായിക്കുന്ന വയറിലെ ദഹന രസങ്ങൾ പുറത്തുവിടാനും അയമോദകം സഹായിക്കുന്നു. അതേസമയം ജീരകത്തിൽ ദഹനരസത്തെ പുറന്തള്ളുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹന പ്രക്രിയയെ ശമിപ്പിക്കുകയും ദഹന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ശരീരത്തിന് മോചനം നൽകുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ നിർണായകമായ കുടലിന്റെ ആരോഗ്യവും ഇത് നിലനിർത്തുന്നു.ഈ ചായ തയ്യാറാകാൻ അര ടീസ്പൂൺ അയമോദകവും ഒരു ടീസ്പൂൺ ജീരകവും ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു രാത്രി മുഴുവൻ മുക്കിവയ്ക്കുക.

Buy Hishopie Natural Organic Carom Ajwain Seed for Weight Loss (200 g)  Online at Low Prices in India - Amazon.in

ഈ മിശ്രിതം അരിച്ചെടുത്ത്, ഇളം ചൂടോടെ തന്നെ കുടിക്കുക. രുചി മെച്ചപ്പെടുത്തുന്നതിന് നിങ്ങൾക്ക് ഇതിലേക്ക് കുറച്ച് നാരങ്ങ നീരും തേനും ചേർക്കാം. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കി വയ്ക്കുന്നതിന് പകരമായി രാവിലെ രണ്ട് മണിക്കൂർ ഇവ വെള്ളത്തിൽ ഇട്ടുവച്ചും ഈ ചായ ഉണ്ടാക്കാം. മാത്രമല്ല ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. വെള്ളം കുടിക്കുന്നത് അമിത വണ്ണം നിയന്ത്രിക്കാൻ സഹായിക്കുന്നതോടൊപ്പം ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശത്തെ പുറന്തള്ളാനും സഹായിക്കുന്നു.

Related posts