
ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നട്സ്, ഡ്രൈ ഫ്രൂട്സ് എന്നിവയെല്ലാം. ഡ്രൈ ഫ്രൂട്സിൽ തന്നെ ഈന്തപ്പഴം ആരോഗ്യകരമായ ഗുണങ്ങളാൽ മികച്ചു നിൽക്കുന്നവയാണ്. അത് അടുപ്പിച്ച് ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 30 ദിവസം അടുപ്പിച്ച് കഴിച്ചാൽ ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണിത്.വൈറ്റമിനുകളും കാൽസ്യവും പ്രോട്ടീനുകളുമെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിനു പ്രതിരോധ ശേഷി നൽകുന്നതിനും കോൾഡ് പോലുള്ള പ്രശ്നങ്ങൾക്കും ഈന്തപ്പഴം നല്ലൊരു പരിഹാരമാണ്. കോൾഡ്, അലർജി പ്രശ്നങ്ങൾ ഉള്ളവർ ഇതുണ്ടെങ്കിൽ ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത് ഇത്തരം രോഗാവസ്ഥകൾ തടഞ്ഞു നിർത്താനുള്ള രോഗപ്രതിരോധ ശേഷി നൽകും.

ഈന്തപ്പഴം കഴിയ്ക്കുന്നത് അയേൺ ഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ്. വിളർച്ചയ്ക്കുള്ള നല്ലൊരു മരുന്നാണിത്. അനീമിയ പ്രശ്നങ്ങളുള്ളവർ ഇതു കഴിയ്ക്കുന്നതു നല്ലതാണ്. ഹീമോഗ്ലോബിൻ തോതു വർദ്ധിപ്പിയ്ക്കാൻ ഇത് ഏറെ നല്ലതാണ്. ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഈന്തപ്പഴം. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ ഗുണകരമാണ്. ആന്റി ഓക്സിഡന്റുകളും നല്ല കൊളസ്ട്രോളുമെല്ലാം തന്നെ ഹൃദയത്തെ സംരക്ഷിക്കുന്നു. പ്രമേഹത്തിനും മിതമായ തോതിൽ ഇതു കഴിച്ചാൽ ദോഷം വരുന്നുമില്ല.

ആന്റി ഓക്സിഡന്റുകളും നല്ല കൊളസ്ട്രോൾ ഉൽപാദനവുമെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. കൊളസ്ട്രോൾ നീക്കി ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്ന ഒന്നാണിത്. കാർഡിയോ സംബന്ധമായ അസുഖങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. . ചർമത്തിന് ചെറുപ്പം നൽകാൻ ഏറെ ഗുണകരമാണ് ഇത്. ചർമത്തിൽ മെലാനിൽ അടിഞ്ഞു കൂടാതെ സൂക്ഷിയ്ക്കുന്നതിനാൽ ഇത് ചർമ നിറം വർദ്ധിപ്പിയ്ക്കാനും സഹായിക്കുന്നു.

ചർമത്തിന് ചുളിവുകൾ നീക്കാൻ ഏറെ നല്ലതാണ് ഈന്തപ്പഴം. കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഈന്തപ്പഴം ദിവസവും കഴിയ്ക്കുന്നത്. ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ ഏറെ നല്ലതാണ് ഈന്തപ്പഴം. തടി കുറയ്ക്കാനും ഒപ്പം ദഹനാരോഗ്യത്തിനും മികച്ചതാണ് ഈന്തപ്പഴം. ഇതിലെ നാരുകളാണ് ഈ ഗുണം നൽകുന്നത്. ദഹന സംബന്ധമായ പ്രശ്നങ്ങളെങ്കിലും മലബന്ധം പോലുളള പ്രശ്നങ്ങളെങ്കിലും ഇത് ദിവസവും കഴിയ്ക്കുന്നത് ഏറെ നല്ലതു തന്നെയാണ്. കൂടാതെ ഇതിൽ കാൽസ്യം, സെലേനിയം, മാംഗനീസ് തുടങ്ങിയ പല ഘടകങ്ങളുമുണ്ട്. ഇതിനാൽ തന്നെ എല്ലിന്റെ ആരോഗ്യത്തിന് ഇതേറെ ഗുണകരമാണ്.