തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു!

Coming soon: A journey into the rich heritage of Travancore- The New Indian  Express

തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുകയാണ്. ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ചരിത്ര സ്മാരകമായ പദ്മനാഭപുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന ഈ പൈതൃക ടൂറിസം പദ്ധതിയുടെ രൂപരേഖ തയാറായി. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ലോകപ്രസിദ്ധമായ ആഭാ നാരായണൻ ലാംബ അസോസിയേറ്റ്സാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരവും കിഴക്കേക്കോട്ടയും എംജി റോഡ് മുതൽ വെള്ളയമ്പലം വരെ പ്രൗഢഭംഗിയാർന്ന 19 കെട്ടിട സമുച്ചയങ്ങളാണ് അത്യാധുനിക പ്രകാശ സംവിധാനങ്ങൾ സ്ഥാപിച്ച് മനോഹരമാക്കുക.

Sree Padmanabhaswamy Temple: SC upholds the rights of Travancore royal  family

കിഴക്കേകോട്ട മുതൽ ഈഞ്ചക്കൽ വരെ 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അലങ്കാര ദീപങ്ങളാൽ ആകർഷകമാക്കും.
കാലപ്പഴക്കത്താൽ നാശോൻമുഖമായ ആറ്റിങ്ങൽ കൊട്ടാരം സംരക്ഷിക്കാനും തിരുവിതാംകൂർ പൈതൃക ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ആനന്ദവിലാസം, രംഗവിലാസം, സുന്ദരവിലാസം കൊട്ടാരങ്ങളടക്കം സംരക്ഷിച്ച് മനോഹരമാക്കി പ്രകാശ സംവിധാനങ്ങൾ സ്ഥാപിക്കും.തിരുവനന്തപുരത്തെ പൗരാണിക ഭംഗിയേറിയ ചരിത്ര പ്രാധാന്യമുള്ള കെട്ടിട സമുച്ചയങ്ങളെ ആകർഷകമാക്കി സംരക്ഷിക്കുന്നത് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. സെക്രട്ടേറിയറ്റ് മന്ദിരം ലേസർ പ്രൊജക്ഷൻ വഴി ആകർഷകമാക്കും. ദീപ പ്രഭയിൽ തിളങ്ങുന്ന സെക്രട്ടേറിയറ്റ് മന്ദിരത്തിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഡിജിറ്റൽ സംവിധാനത്തിലൂടെ ആവിഷ്‌കരിക്കും. ഒരു സംസ്ഥാന തലസ്ഥാന മന്ദിരം തന്നെ ചരിത്ര മ്യൂസിയമായി മാറുമെന്ന പ്രത്യേകത കൂടി ഈ പദ്ധതിക്കുണ്ട്. തിരുവനന്തപുരത്തിന്റെ പ്രൗഢിയാർന്ന കെട്ടിടങ്ങൾ എല്ലാം അത്യാധുനിക വൈദ്യുത ദീപാലങ്കാരങ്ങളാൽ പ്രകാശിതമാകുന്നതോടെ രാത്രികാല ടൂറിസം കേന്ദ്രം കൂടിയായി തലസ്ഥാന നഗരം മാറും.

Secretariate-Thiruvananthapuram - Home | Facebook

Related posts