മൊബൈലില്‍ നിന്ന് കണ്ണെടുക്കാതെ നടന്ന യുവതി പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍  (വീഡിയോ)  

പാഞ്ഞുവരുന്ന ട്രെയിന്‍, റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ ഇരിക്കുകയും നില്‍ക്കുകയും ചെയ്യുന്ന കുറേ യാത്രക്കാര്‍. ഇതിനിടയില്‍  പാഞ്ഞുവരുന്ന ട്രെയിന്‍ കാണാതെ മൊബൈലില്‍ നോക്കിക്കൊണ്ടിരുന്ന യുവതി ഇതൊന്നുമറിയാതെ നേരെ നടന്നത് പാളത്തിലേക്കാണ്. ആര്‍ക്കെങ്കിലും  തടയാന്‍ കഴിയുന്നതിന് മുമ്പ് അവര്‍ പാളത്തിലേക്ക് വീണുകഴിഞ്ഞിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടുണ്ട്. സ്‌പെയിനിലെ മാഡ്രിഡിലാണ് അപകടമുണ്ടായത്. ആളുകള്‍ സഹായിക്കാന്‍ ഓടിവരുന്നത് വീഡിയോയില്‍
കാണാം. എന്നാല്‍ അടുത്ത നിമിഷം എന്തുസംഭവിച്ചുവെന്ന് അറിയുന്നതിന് മുമ്പ് വീഡിയേ ആവസാനിക്കുകയാണ്. യുവതി രക്ഷപ്പെട്ടുവോ അതോ ആ ട്രെയിനിന് ഇടയില്‍പ്പെട്ടുവോ എന്ന് വ്യക്തമല്ല.

share this post on...

Related posts