മറഡോണയുടെ ഒരു ദിവസത്തെ കളക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

maradona 2

maradona-tovino-thomas

മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ച് നില്‍ക്കുകയാണ്. ടൊവിനോ നായകനായ മറഡോണ എന്ന സിനിമയുടെ സംഘം ദുരിതാശ്വാസ സഹായവുമായി എത്തുകയാണ്. സിനിമയുടെ ഒരു ദിവസത്തെ കളക്ഷനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക.

വരും ദിവസങ്ങളില്‍ ലഭിക്കുന്ന സിനിമയുടെ ഒരു ദിവസത്തെ കലക്ഷന്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് മാറ്റിവയ്ക്കുമെന്ന് ടൊവിനോ പറഞ്ഞു. സംവിധായകന്‍ വിഷ്ണു നാരായണ്‍, തിരക്കഥാകൃത്ത് കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കൊപ്പം ലൈവായി എത്തിയാണ് ടൊവിനോ ഇക്കാര്യം അറിയിച്ചത്.

 

Related posts