ചലഞ്ച് ഏറ്റെടുത്ത് ടൊവിനോ

പ്രളയക്കെടുതി നേരിടുന്ന ജനതയെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ചലഞ്ച് ഏറ്റെടുത്ത് നടന്‍ ടൊവിനോ തോമസും. സംവിധായകന്‍ ആഷിക് അബുവിന്റെ ചലഞ്ചാണ് ടൊവിനോ ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടൊവിനോ സംഭാവന നല്‍കി. ഒപ്പം നടന്മാരായ ഉണ്ണി മുകുന്ദന്‍, നീരജ് മാധവ്, രമേഷ് പിഷാരടി, സംയുക്താ മേനോന്‍, കൈലാസ്, സംവിധായകന്‍ ബേസില്‍ ജോസഫ് എന്നിവരേയും സംഭാവനയില്‍ പങ്കാളികളാകാന്‍ ചലഞ്ച് ചെയ്തിട്ടുണ്ട്.

share this post on...

Related posts