ആഘോഷങ്ങളില്‍ തിളങ്ങാന്‍ ടോപ്പ് ബണ്‍ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിക്കൂ

ഒന്നുകില്‍ ഹെയര്‍കട്ട് ചെയ്ത് മുടി അഴിച്ചിടും. ഇല്ലെങ്കില്‍ ഒരു പോണിടെയ്ല്‍, ചുരിദാറും ജീന്‍സും ഡ്രസ്സും പലാസോയും പാവാടയും മാറി മാറി വന്നാലും മുടിയുടെ കാര്യത്തില്‍ വല്യ മാറ്റങ്ങളൊന്നുമില്ല! കണ്ണാടി നോക്കുമ്പോള്‍ ”ഈയ്യോ ഇങ്ങനെ തന്നെ എന്നെ കണ്ട് എനിക്കുതന്നെ ബോറടിക്കുന്നേയ്” എന്ന് തലയും മുടിയും തലകുത്തി പറഞ്ഞാലും… ആരു കേള്‍ക്കാന്‍? എന്തു മാറ്റമുണ്ടാകാന്‍? ഇതാ ഈ ടോപ്പ് ബണ്‍ ഹെയര്‍ സ്‌റ്റൈല്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ..

ടോപ്പ് ബണ്‍

1. തല കുനിച്ച് മുടി നന്നായി ചീകി തലയുടെ ക്രൗണ്‍ ഭാഗത്തായി പോണിടെയില്‍ കെട്ടുക. പോണി കെട്ടുമ്പോള്‍ മുന്‍വശത്തെ പാര്‍ട്ടീഷന്‍ എടുക്കാനുള്ള മുടി വിട്ടു വേണം കെട്ടാന്‍. പോണി കെട്ടിയ മുടി ഒരു വശത്തേക്കു തന്നെ നന്നായി പിരിക്കുക. ചുട്ടി ബണ്‍ ആക്കി യു പിന്‍ കുത്തി വയ്ക്കാം.

2. ബണ്‍ കെട്ടിയ ശേഷം മുന്നിലുള്ള മുടി പാര്‍ട്ടീഷന്‍ ചെയ്ത് നന്നായി ചീകണം. എന്നിട്ട് ആ ബണ്ണിലേക്കു തന്നെ ചുറ്റി വച്ച് യു പിന്‍ വച്ച് കുത്തി വയ്ക്കാം. സ്‌റ്റൈല്‍ ചെയ്യും മുന്‍പേ അല്‍പം വാട്ടര്‍ ബേസ്ഡ് ഹെയര്‍ ജെല്‍ ഇട്ടാല്‍ മുടി പാറിപ്പറക്കാതെ ഒതുങ്ങിയിരിക്കും.
കടപ്പാട് വനിത

share this post on...

Related posts