ടൊമാറ്റോ ലൈം സോഡ

ചേരുവകള്‍:
1. നാരങ്ങ – ഒരെണ്ണം
2. നന്നായി പഴുത്ത തക്കാളി – ചെറുത് 5 എണ്ണം
3. ഇഞ്ചി – ചെറിയ കഷ്ണം
4. പുതിനയില – 5 ഇതള്‍
5. പഞ്ചസാര – ആവശ്യത്തിന്
6. സോഡ – അരക്കപ്പ്, അല്ലെങ്കില്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
തക്കാളി, നാരങ്ങാനീര്, ഇഞ്ചി, പുതിനയില പഞ്ചസാര ഇവ മിക്‌സിയില്‍ നന്നായി അടിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് ആവശ്യമായ സോഡ കൂടി ചേര്‍ത്ത് അലങ്കാരത്തിന് ആവശ്യമെങ്കില്‍ അല്പം കറുത്ത കസ്‌കസ് കൂടി ചേര്‍ത്ത് ഐസ്‌ക്യൂബ്‌സ് ഇട്ട് സെര്‍വ് ചെയ്യാം.

share this post on...

Related posts