ദിവസഫലം: ജ്യോതിഷവശാല്‍ നിങ്ങളുടെ ഇന്ന് (ബുധന്‍) എങ്ങനെ എന്നറിയാം

today wednesday

 • മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
  അതിപ്രഭാതത്തില്‍ കാര്യതടസ്സം വന്നാലും പിന്നീട് കാര്യങ്ങള്‍ ഗുണകരമായി ഭവിക്കും. തൊഴിലിലും കുടുംബത്തിലും ഒരുപോലെ ശോഭിക്കുവാന്‍ കഴിയും.
 • ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
  ദിവസത്തുടക്കത്തിലെ ആനുകൂല്യം തുടര്‍ന്ന് നിലനിര്‍ത്താന്‍ പ്രയാസമാകും. പ്രത്യകിച്ചും സാമ്പത്തിക കാര്യങ്ങളില്‍ വളരെ കരുതല്‍ വേണ്ട ദിവസമാണ്.
 • മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
  പല കാര്യങ്ങളിലും അനുകൂലമായ അവസ്ഥ പ്രതീക്ഷിക്കാം. സ്വപ്രയത്‌നം വിജയത്തില്‍ എത്തിക്കുവാന്‍ കഴിയുന്ന ദിവസമാണ്. ആത്മവിശ്വാസം പ്രവൃത്തിയില്‍ നിഴലിക്കും.
 • കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
  പ്രഭാത ശേഷം കാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ വിജയത്തില്‍ എത്തിക്കുവാന്‍ കഴിയും. അംഗീകാരം വര്‍ധിക്കും.
 • ചിങ്ങം (മകം, പൂരം, ഉത്രം 1/4)
  ചിന്തിക്കുന്നതു പോലെ പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വന്നേക്കാം. ദിവസം അത്ര അനുകൂലമല്ല എന്ന് അറിഞ്ഞു പെരുമാറുക.
 • കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
  ദിനാരംഭം ഗുണകരമാകും. തുടര്‍ന്ന് പല കാര്യങ്ങളും വിചാരിച്ച പ്രകാരം മുന്നേറണം എന്നില്ല. ആത്മവിശ്വാസത്തോടെയുള്ള പ്രവൃത്തികള്‍ ഗുണകരമാകും.
 • തുലാം (ചിത്തിര 1/2,ചോതി, വിശാഖം3/4)
  സന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വ്യക്തിബന്ധങ്ങള്‍ ഊഷ്മളവും ഗുണകരവും ആയി ഭവിക്കും. തൊഴില്‍ നേട്ടം ഉണ്ടാകും.
 • വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
  പ്രഭാതത്തിലെ മാന്ദ്യം തുടര്‍പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകില്ല. വ്യാപാരികള്‍ക്ക് ലാഭ നേട്ടവും ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരഗുണവും പ്രതീക്ഷിക്കാം.
 • ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
  അനാവശ്യ ചിന്തകളാല്‍ ആകാംക്ഷകള്‍ വരാവുന്ന ദിവസമാണ്. ശുഭചിന്തകളാല്‍ മനസ്സ് നിറയ്ക്കാന്‍ കഴിഞ്ഞാല്‍ വലിയ വൈഷമ്യം കൂടാതെ ചുമതലകള്‍ നിറവേറ്റാന്‍ കഴിയും.
 • മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
  അതിപ്രഭാതത്തില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. തുടര്‍ന്ന് തൊഴില്‍പരമായും മാനസികമായും അല്പം പ്രതികൂല അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. ഭീതി കൂടാതെ പ്രവര്‍ത്തിച്ചാല്‍ വിജയം ഉണ്ടാകും.
 • കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
  പ്രഭാതത്തില്‍ സാമ്പത്തിക കാര്യങ്ങളില്‍ ചില വൈഷമ്യങ്ങള്‍ വരാവുന്നതാണ്. മധ്യാഹ്നത്തോടെ കാര്യലാഭം, ആഗ്രഹസാധ്യം, സന്തോഷം എന്നിവ പ്രതീക്ഷിക്കാം. വിശിഷ്ട വ്യക്തികളെ കാണാന്‍ ദിവസം അനുകൂലമാണ്.
 • മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
  പ്രഭാതത്തില്‍ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. തുടര്‍ന്ന് പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ കര്‍ത്തവ്യങ്ങള്‍ ജാഗ്രതയോടെ വേണം.

 


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts