ദിവസഫലം!… ജ്യോതിവശാല്‍ നിങ്ങളുടെ ഇന്ന് (ചൊവ്വ) എങ്ങനെ എന്നറിയാം

today tuesday

 • ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)  സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കാര്യ വിജയം, തൊഴില്‍ അംഗീകാരം, കര്‍മ പുഷ്ടി എന്നിവയും വരാം.
 • മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
  പ്രവര്‍ത്തന ലാഭം, ഭാഗ്യാനുഭവങ്ങള്‍, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. യാത്രകള്‍ സഫലങ്ങള്‍ ആകും.
 • മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
  ധന തടസം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം, തൊഴില്‍ വൈഷമ്യം എന്നിവ വരാം. സാമ്പത്തിക ഇടപാടുകളില്‍ കരുതല്‍ പുലര്‍ത്തണം.
 • കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
  ധന പരമായ ക്ലേശങ്ങള്‍ വരാം. പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കണമെന്നില്ല. സായാഹ്ന ശേഷം താരതമ്യേന മെച്ചം.
 • ചിങ്ങം(മകം, പൂരം, ഉത്രം 1/4)
  ആഗ്രഹ സാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍, തൊഴില്‍ അംഗീകാരം, മനോ സുഖം എന്നിവയ്ക്ക് സാധ്യത. സുഹൃത്ത് സമാഗമം ഉണ്ടാകാം.
 • കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
  അപ്രതീക്ഷിത കാര്യ സാധ്യം, മനോസുഖം, അനുകൂല അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. അംഗീകാര ലാഭം മൂലം മന സംതൃപ്തി വരും.
 • തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
  അമിത അധ്വാനം, അനുഭവ ക്ലേശം, അമിത വ്യയം എന്നിവയ്ക്ക് സാധ്യത. മുതിര്‍ന്നവരുടെ ഉപദേശം തിരസ്‌ക്കരിക്കുന്നത് ദോഷകരമാകും.
 • വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
  തൊഴില്‍ വൈഷമ്യം, സാമ്പത്തിക ക്ലേശം, അകാരണ മനോ വിഷമം മുതലായവ വരാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് അപമാനം വരുത്തി വയ്ക്കും.
 • ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
  സാമ്പത്തിക നേട്ടം, മത്സര വിജയം, ഉത്സാഹം എന്നിവ വരാവുന്ന ദിവസം. അധികാരികള്‍ ആനുകൂല്യത്തോടെ പെരുമാറും.
 • മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
  അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, യാത്രാ ക്ലേശം എന്നിവ വരാവുന്ന ദിവസം. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്ന് വരില്ല.
 • കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
  ആഗ്രഹ സാഫല്യം, വിശ്രമ സുഖം, ഭാഗ്യാനുഭവങ്ങള്‍ , അഭിനന്ദനം എന്നിവയ്ക്ക് ഇടയുണ്ട്. മത്സര വിജയം ഉണ്ടാകും.
 • മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
  അമിത വ്യയം, ലാഭക്കുറവ്, അപ്രതീക്ഷിത തടസ്സാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. തൊഴില്‍ സംബന്ധമായി ദൂര യാത്രക്ക് സാധ്യത.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts