ശരീരം ക്ഷീണിക്കാതെ കരുത്ത് നേടാൻ…

Expo to put spotlight on healthy food, healthy life - Tehran Times

ശരീരത്തിന്റെ ദൈനംദിന പ്രവർത്തനത്തിന് വിറ്റാമിനുകളും ധാതുക്കളും വളരെയധികം അത്യാവശ്യമാണ്. വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ശരീരത്തിന് ചെറിയ അളവിൽ ആവശ്യമായ അവശ്യവസ്തുക്കളാണ് ധാതുക്കൾ. മാക്രോ ധാതുക്കളായ കാൽസ്യം, മഗ്‌നീഷ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങിയവയുടെ പ്രാധാന്യം ഏറെയാണ്. ഇവ വളരെ ചെറിയ അളവിൽ മാത്രം ശരീരത്തിന് ആവശ്യമുള്ളതിനാൽ ‘ട്രേസ് മിനറൽസ്’ എന്നറിയപ്പെടുന്നു. ചെറിയ അളവിലാണ് ആവശ്യമെങ്കിലും, അവ ശരീരത്തിലെ എൻസൈമാറ്റിക്, കെമിക്കൽ, മെറ്റബോളിക് പ്രതിപ്രവർത്തനങ്ങളുടെ ഉത്തേജകത്തിന് നിർണ്ണായകമാണ്. ഗർഭധാരണ ഘട്ടം തുടങ്ങി വാർദ്ധക്യം വരെ ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട ഒരു ധാതുവാണ് ഇരുമ്പ്. പുതിയ രക്താണുക്കളുടെ ഉത്പാദനത്തിന് ഇരുമ്പ് ഒരു സുപ്രധാന ഘടകമാണ്. കൂടാതെ, കോശങ്ങളിലേക്കും ടിഷ്യുകളിലേക്കും ഓക്‌സിജൻ എത്തിക്കാനും ഇരുമ്പ് ശരീരത്തിന് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് വിളർച്ച, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. സ്ത്രീകൾക്ക് അവരുടെ പ്രത്യുത്പാദന ഘട്ടങ്ങളിൽ പുരുഷന്മാരേക്കാൾ കൂടുതലായി ഇരുമ്പ് ശരീരത്തിന് ആവശ്യമാണ്.

Eat Smart | American Heart Association

ഉണക്കമുന്തിരി, ഈന്തപ്പഴം, ഇരുണ്ട ഇലക്കറികൾ, ഉരുളക്കിഴങ്ങ് എന്നിവ ഇരുമ്പ അടങ്ങിയ ഭക്ഷണ സ്രോതസ്സുകളാണ്. ഇരുമ്പ് പാത്രങ്ങളിൽ പാചകം ചെയ്യുന്നതിലൂടെ ഭക്ഷണത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാനും കഴിയും. ഇരുമ്പ് ആഗിരണം ചെയ്യാൻ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളും നിങ്ങളെ സഹായിക്കും. ഇൻസുലിൻ പ്രവർത്തനത്തെയും ഗ്ലൂക്കോസ് മെറ്റബോളിസത്തെയും ബാധിക്കുന്ന ധാതുവാണ് ക്രോമിയം. കൊളസ്‌ട്രോൾ സമന്വയത്തെയും തലച്ചോറിന്റെ പ്രവർത്തനത്തെയും ഉത്തേജിപ്പിക്കാൻ ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ് ക്രോമിയം.

How Healthy Eating Helps to Enhance your Life | Advantage Care

ക്രോമിയത്തിന്റെ അപര്യാപ്തത ശരീരത്തിൽ ഇൻസുലിൻ പ്രവർത്തന തടസിത്തും ഹൃദയ തകരാറുകൾക്കും കാരണമാകും. ധാന്യങ്ങൾ, പാൽ, ആപ്പിൾ, വാഴപ്പഴം, കോഴി, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവയാണ് ക്രോമിയം അടങ്ങിയ ഭക്ഷണ സ്രോതസ്സുകൾ. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ, പ്രമേഹം ഉള്ളവർ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ എന്നിവർക്ക് ക്രോമിയം സപ്ലിമെന്റുകൾ സാധാരണയായി നിർദ്ദേശിക്കപ്പെടാറുണ്ട്.ദിവസവും രാവിലെ ചെമ്പ് പാത്രത്തിൽ വെള്ളം കുടിക്കണമെന്ന് പുരാതന ഇന്ത്യൻ ആചാരം പറയുന്നത് വെറുതേയല്ല, അതിന് ശാസ്ത്രീയമായ പിന്തുണയുമുണ്ട്. കോപ്പർ ശരീരത്തിൽ ആരോഗ്യകരമായ അസ്ഥികളെയും തരുണാസ്ഥികളെയും പിന്തുണയ്ക്കുകയും ഇരുമ്പിന്റെ രാസവിനിമയത്തെ സഹായിക്കുകയും മെലാനിൻ രൂപീകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കോപ്പറിന്റെ കുറവ് ശരീരത്തിൽ പേശികളുടെ ബലഹീനതയ്ക്കും ശ്വേതരക്താണുക്കളുടെ എണ്ണം കുറയുന്നതിനും ന്യൂറോളജിക്കൽ പ്രശ്‌നങ്ങൾക്കും കാരണമാകും. ചോക്ലേറ്റ്, മാംസം, പയർവർഗ്ഗങ്ങൾ, നട്‌സ്, വിത്തുകൾ എന്നിവ കോപ്പർ അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.ശരീരത്തിന്റെ വളർച്ചയും വികാസവും മെറ്റബോളിസവും വർദ്ധിപ്പിക്കുന്ന ഒപ്റ്റിമൽ തൈറോയ്ഡ് പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ് അയോഡിൻ അഥവാ ഉപ്പ്.

GUEST) Follow A Balanced Diet To Live A Healthy Life - Food & Fitness Always

തൈറോയ്ഡ് പ്രവർത്തനം നിയന്ത്രിക്കുന്നതിനൊപ്പം, ശരീരത്തിൽ ആന്റിഓക്സിഡന്റ് പ്രവർത്തനങ്ങൾക്കും സെലിനിയം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സെലിനിയത്തിന്റെ അപര്യാപ്തത മാനസിക അസ്വാസ്ഥ്യം, വന്ധ്യത, മുടി കൊഴിച്ചിൽ, രോഗപ്രതിരോധശേഷിക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. സമുദ്രവിഭവങ്ങൾ, മാംസം, പാൽ, മുട്ട, കൂൺ, കടല, ഉരുളക്കിഴങ്ങ്, ബ്രൗൺ റൈസ്എന്നിവ സെലിനിയം അടങ്ങിയ ഭക്ഷണ സ്രോതസ്സുകളാണ്. ദഹനത്തിനും പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ ആഗിരണത്തിനും മാംഗനീസ് നിർണായക പങ്ക് വഹിക്കുന്നു. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ശക്തമായ അസ്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എൻസൈമിനെ സജീവമാക്കാനും മാംഗനീസ് ഗുണം ചെയ്യുന്നു. മാംഗനീസിന്റെ കുറവ് ശരീര വളർച്ചയ്ക്കും പ്രത്യുൽപാദന പ്രവർത്തനത്തിനും അസ്ഥി തകരാറുകൾക്കും ലിപിഡ് മെറ്റബോളിസത്തിനും കാരണമാകും.

Related posts