” ടൈറ്റന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, രാഗ ഐ ആം വാച്ചന്റെ പുത്തന്‍ ശേഖരം വിപണിയില്‍ ”

1787KM02 - INR 9995 - Titan Grandmaster collection
കൊച്ചി: ദീപാവലി ആഘോഷങ്ങള്‍ക്ക് നിറംപകര്‍ന്ന് ടൈറ്റന്‍ വാച്ചുകളുടെ പുതിയ രണ്ട് ശേഖരം കൂടി വിപണിയിലെത്തി. ടൈറ്റന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, രാഗ ഐആം എന്നീ വാച്ചുകളാണ് അവതരിപ്പിച്ചത്. ടൈറ്റന്‍ രാഗ ശേഖരത്തിലെ മനോഹരമായതും ഏറ്റവും സവിശേഷമായ രൂപകല്‍പ്പനയുമുള്ളതുമാണ് ഐആം ശേഖരം. ഇരുവശങ്ങളും ഒരേ പോലെയുള്ള ഡയലുകള്‍, തിളക്കമുള്ള, സാറ്റിന്‍, ബ്രഷ്ഡ് മെറ്റല്‍ ഫിനിഷ്, സവിശേഷമായി രൂപകല്‍പ്പന ചെയ്ത സ്വരോസ്‌കി ക്രിസ്റ്റല്‍, പ്രത്യേകമായ മദര്‍ ഓഫ് പേള്‍ റിഫ്‌ളക്ടീവ് മാര്‍ബിള്‍ ഡയല്‍ ഫിനിഷ് എന്നിവയാണ് ഈ ശേഖരത്തിന്റെ പ്രത്യേകത. ടൈറ്റന്‍ രാഗ ഐആം ശേഖരത്തിന്റെ വില 4,995 രൂപ മുതല്‍ 14,995 വരെയാണ്. ഒന്‍പത് വ്യത്യസ്ത കേയ്‌സുകളിലായി 15 വ്യത്യസ്ത ബ്രേയ്‌സ്‌ലെറ്റുകളോടു കൂടിയ മോഡലുകളുണ്ട് ഈ ശേഖരത്തില്‍. ആകര്‍ഷകമായ കിസ്റ്റല്‍, ആംബര്‍, ഫ്രോസ്റ്റ്, സ്പാര്‍ക്കിള്‍ എന്നിങ്ങനെ വിവിധ രൂപകല്‍പ്പനകള്‍ ലഭ്യമാണ്.

ചെസിന്റെ ലോകത്തുനിന്നുള്ള രൂപകല്‍പ്പനയാണ് ടൈറ്റന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ശേഖരം. ചെക്കേഡ്, ലയേഡ് ഡയല്‍ എന്നിവയും എബണി, റോസ്, സെപ്പല്‍, ആഫ്രിക്കന്‍ ബ്ലാക്ക്‌വുഡ് വെനീര്‍ എന്നിവയുടെ ഭംഗി ആവാഹിച്ച ആകര്‍ഷകമായ രൂപകല്‍പ്പനകളുമുണ്ട് ഈ ശേഖരത്തില്‍. സെക്കന്‍ഡ്‌സ് സൂചിയും മറ്റും റൂക്ക്, ബിഷപ് എന്നിവയുടെ രൂപഭംഗിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 5,995 മുതല്‍ 18,995 രൂപ വരെയാണ് വില. ആറ് വ്യത്യസ്ത കേയ്‌സുകളിലായി പതിനാറ് വ്യത്യസ്ത മോഡലുകളായാണ് വിപണിയിലെത്തുന്നത്. റൂക്ക്, ബിഷപ്, നൈറ്റ്, ക്യൂന്‍ എന്നിങ്ങനെ ചെസിലെ വിവിധരൂപങ്ങള്‍ ഈ ആകര്‍ഷമായ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ടൈറ്റന്റെ 2,995 രൂപയ്ക്കു മുകളില്‍ വിലയുള്ള വാച്ചുകള്‍ വാങ്ങുമ്പോള്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി 0.20 ഗ്രാം സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. നവംബര്‍ 11 വരെയാണ് ഈ ഓഫറിന്റെ കാലാവധി.

share this post on...

Related posts