ചൂടുള്ള സമയത്ത് ചെടി നനച്ചാല്‍, വെള്ളം പാഴാക്കാതെ ചെടി നനയ്ക്കാനുള്ള വഴി

വീട്ടില്‍ പച്ചപ്പും പൂന്തോട്ടവും ഒരുക്കുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ്. ചെടികളോടുള്ള ഇഷ്ടം മൂത്ത് എപ്പോഴും നനയ്ക്കുകയും അരുത്. ചെടികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം നനയ്ക്കുന്ന രീതിയാണ് നല്ലത്. ഇത് ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുക മാത്രമല്ല വെള്ളം പാഴാകുന്നതും തടയും. ചൂടേറിയ സമയത്തും വെയില്‍ ഉദിച്ചു നില്‍ക്കുന്ന സമയത്തുമൊക്കെ ചെടിയില്‍ വെള്ളം നനയ്ക്കാതിരിക്കുന്നതാണ് നല്ലത്. ചൂട് കൂടുതലുള്ള സമയത്ത് വെള്ളം നനയ്ക്കുമ്പോള്‍ മുപ്പതു ശതമാനത്തോളം ബാഷ്പീകരിച്ചു പോകാനിടയുണ്ട്, ഫലത്തില്‍ ചെടിക്ക് കാര്യമായ വെള്ളം കിട്ടാനുമിടയില്ല. ഇതിനു പകരം അതിരാവിലെയോ വൈകുന്നേരമോ മാത്രമായി ചെടി നനയ്ക്കാം. ഇതിലൂടെ അധികം വെള്ളമൊഴിക്കാതെ തന്നെ ചെടിക്ക് ആവശ്യമായ നനവ് ലഭിക്കുകയും ചെയ്യും. വാടിയിരിക്കുന്ന ചെടിയാണെങ്കില്‍ പോലും അമിതമായി വെള്ളമൊഴിക്കാതെ തന്നെ അവയില്‍ ജീവന്‍ വെപ്പിക്കാന്‍ ചൂടില്ലാത്ത സമയങ്ങളില്‍ നനച്ചാല്‍ മതി. ഇലകളിലേക്കും പൂക്കളിലേക്കും വെള്ളം കൂടുതല്‍ കിട്ടുന്ന വിധത്തില്‍ നനയ്ക്കുന്നതിനു പകരം വേരിലേക്ക് വേണ്ടത്ര ലഭ്യമാകുന്ന രീതിയിലാണ് നനയ്‌ക്കേണ്ടത്. വെള്ളം അമിതമാകുന്നതും ചെടിക്ക് ഗുണത്തേക്കാള്‍ ദോഷമാണ് വരുത്തുക.

share this post on...

Related posts