എണ്ണമയമുളള ചര്‍മ്മമാണോ…ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

എണ്ണമയമുള്ള ചര്‍മ്മം ചിലരുടെയെങ്കിലും ഒരു പ്രശ്‌നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യതയും കൂടുതലാണ്. അതിനാല്‍ തന്നെ ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കുക എന്നത് അത്യാവശ്യമാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടക്ക് മുഖം നല്ല പോലെ കഴുകുക എന്നതാണ്. ഇതിനായി നല്ലൊരു ഫെയ്സ്വാഷും ഉപയോഗിക്കാം. ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ചെറുക്കാന്‍ സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം ഉല്പാദനം തടയും. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണമാണ്. എണ്ണ ഉല്‍പാദനം കൂട്ടാന്‍ ഭക്ഷണക്രമം ഇടയാക്കും. വിറ്റാമിന്‍ എ അടങ്ങിയ ആഹാരം ധാരാളമായി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല മദ്യപാനം കുറയ്ക്കുന്നതും എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുന്നതും ഗുണം ചെയ്യും. വീട്ടില്‍ നിന്ന് ഉണ്ടാക്കാന്‍ പറ്റിയ മാസ്‌ക്കുകള്‍ ഉപയോഗിക്കുന്നത് വഴി മുഖത്തെ എണ്ണമയം കുറയും. എണ്ണമയമുള്ള ചര്‍മ്മം കൂടുതല്‍ മൃദുലവും ഭംഗിയുള്ളതുമാക്കാന്‍ വീട്ടിലിരുന്ന് തന്നെ ഫേഷ്യല്‍ ചെയ്യാം. വീട്ടിലിരുന്ന് നാരങ്ങയും മുട്ടയുടെ വെള്ളയും ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്യാന്‍ സാധിക്കും. എണ്ണമയം നിയന്ത്രിക്കാന്‍ നാരങ്ങ ഏറെ നല്ലതാണ്. മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ മുട്ടയുടെ വെള്ളയും സഹായകമാണ്. രണ്ട് ടീസ്പൂണ്‍ മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത് നല്ല പോലെ കുഴയ്ക്കുക. ശേഷം ഇത് മുഖത്തിടുക. 15 മിനിറ്റെങ്കിലും ഇവ മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം നല്ല പോലെ കഴുകുക. എല്ലാ ആഴ്ച്ചയും ചെയ്യാന്‍ ശ്രമിക്കുക. ഇത് എണ്ണമയം കുറയാന്‍ സഹായിക്കും.

share this post on...

Related posts