ഈച്ചശല്യം അകറ്റാന്‍ 5 വഴികള്‍

1. വിനാഗിരിയില്‍ കറുവപ്പട്ട ചേര്‍ത്ത് കുറച്ച് മണിക്കൂറുകള്‍ക്കുശേഷം കുറച്ച് ഡിറ്റര്‍ജന്റ് വെള്ളവും ചേര്‍ത്ത് ഒരു സ്പ്രേ ബോട്ടിലില്‍ നിറച്ച് ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിക്കുക. ഈച്ചയെ അകറ്റാന്‍ ഇത് നല്ലൊരു മാര്‍?ഗമാണ്.
2. 1/2 കപ്പ് വെജിറ്റബിള്‍ ഓയില്‍, 1/2 കപ്പ് ഷാംപൂ, 1/2 കപ്പ് വിനാഗിരി, 50 ഗ്രാം ബേക്കിങ് സോഡ എന്നിവ നന്നായി മിക്സ് ചെയ്ത് ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിച്ചാല്‍ ഈച്ചശല്യം അകറ്റാം.
3. അടുക്കളയിലെ പച്ചക്കറി വേസ്റ്റും മറ്റുമാണ് ഈച്ചയെ ആകര്‍ഷിക്കുന്നത്. വേസ്റ്റിനു മുകളിലായി ഡറ്റോള്‍ തളിക്കുന്നത് ഈച്ചയെ അകറ്റാം.
4. ഈച്ചകളെ തുരത്താന്‍ മികച്ച ഒരു വസ്തുവാണ് കര്‍പ്പൂരം. കര്‍പ്പൂരം കത്തിക്കുമ്പോഴുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും.
5. ഈച്ചയെ അകറ്റാന്‍ ഏറ്റവും മികച്ച പ്രതിവിധിയാണ് തുളസി. ദിവസവും രണ്ട് നേരം തുളസിയിട്ട് തിളപ്പിച്ച വെള്ളം വീട്ടില്‍ തളിച്ചാല്‍ ഈച്ചയെ എളുപ്പം ഓടിക്കാം.

share this post on...

Related posts