കുഞ്ഞിന്റെ വിരല്‍ കുടി എങ്ങനെ മാറ്റാം?

മിക്ക കുഞ്ഞുങ്ങളിലും കാണുന്ന ഒരു ശീലമാണ് വിരല്‍കുടി. പലപ്പോഴും ശിശുക്കള്‍ അവര്‍ ജനിക്കുന്നതിനു മുമ്പ് തന്നെ സ്വഭാവികമായി തള്ളവിരല്‍ കുടിക്കുന്നത് കാണാം. എന്നാല്‍ കുഞ്ഞ് അല്‍പം വലുതായിട്ടും ഈ ശീലം തുടരുന്നത് നല്ലതല്ല. എങ്ങനെ ഈ ശീലം മാറ്റാം??

എന്തുകൊണ്ടാണ് ശിശുക്കള്‍ ഇത് ചെയ്യുന്നത് ?

കുഞ്ഞിന് പാല് കുടിക്കാന്‍തോന്നുമ്പോഴും, ഉറക്കം വരുമ്പോഴും, കുഞ്ഞായാലും അസ്വസ്ഥയും പേടിയും കാണും, ഈ അവസ്ഥയില്‍ വിരല്‍ കുടി ഒരു സാധാരണ ശീലമാണ്. കുഞ്ഞിന് ഇത് ആശ്വാസവും സമാധാനവും നല്‍കും. എന്നാല്‍ ശൈശവ കാലത്തില്‍ നിന്ന് ഒരു മൂന്നു വയസ്സ് പ്രായമായിട്ടും കുട്ടി ഈ ശീലം തുടരുന്നുണ്ടെങ്കില്‍, അമ്മമാര്‍ കുട്ടിയുടെ ഈ ശീലം ഒഴിവാക്കാന്‍ ചില നടപടികള്‍ എടുകേണ്ട സമയമായി.

എന്ത് സംഭവിക്കുo ?

വിരല്‍ കുടി അധികമായാല്‍, അണ്ണാക്കിലെ കോശഘടനങ്ങളെ ബാധിക്കുകയും, കുഞ്ഞുങ്ങളുടെ പല്ലുകളുടെ വളര്‍ച്ചയിലും, ദന്ത പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. മാത്രമല്ല ചില കുട്ടികളില്‍ സംഭാഷണ പ്രശ്‌നങ്ങളും കണ്ട് വരാറുണ്ട്, പ്രത്യേകിച്ച് ‘എസ്’ ഉള്ള വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍. കൂടാതെ, വിരല്‍ കുടി മൂലം വിരല്‍ വരണ്ടു പോകാനും, അരിമ്പാറ, തൊലി പോവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. സ്‌കൂളില്‍ വെച്ച് ഈ സ്വഭാവം പ്രകടിപ്പിച്ചാല്‍ സ്വന്തം പ്രായത്തില്‍ ഉള്ള കുട്ടികള്‍ പോലും കളിയാക്കുകയും, ഇത് കുട്ടിയെ വിഷമിപ്പിക്കുകയും ചെയ്യും.

പരിഹരിക്കാം

. അച്ഛന്‍ അമ്മമാര്‍ക്ക് മാത്രമേ കുട്ടികളിലെ ഈ ശീലം മാറ്റാന്‍ കഴിയുകയുള്ളു. ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. അത് കൊണ്ട് വിരല്‍ കുടി ഒഴിവാക്കേണ്ടത് അനിവാര്യമായ ശീലമാണന്ന് അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കുക. കുട്ടികളെ കൂടുതല്‍ മനസ്സിലാക്കിപ്പിക്കാന്‍ അവരുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കാണിച്ച് അവര്‍ ഇതൊന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞു കൊടുക്കുക.
. ഒന്നും പറ്റിയില്ലെങ്കില്‍ കുട്ടിയുടെ വിരലില്‍ ടേപ്പ് അല്ലെങ്കില്‍ ഒരു തുണി കൊണ്ട് ചുറ്റിക്കെട്ടുക. ഇത് കൂടാതെ കുട്ടിയുടെ വിരലില്‍ അണിയാവുന്ന പ്ലാസ്റ്റിക് രൂപത്തില്‍ ഉള്ള വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. വിരല്‍ കുടി മാറ്റാന്‍ മറ്റാരു മാര്‍ഗ്ഗമാണ് ഇത്.
. ചെറുനാരങ്ങ നീരോ, വേപ്പെണ്ണയോ കുഞ്ഞിന്റെ വിരലില്‍ പുരട്ടാം. അതിന്റെ കയ്പ്പ് മൂലം കുട്ടി വിരല്‍ വായില്‍ നിന്ന് എടുത്തേക്കാം.
. നിര്‍ബന്ധപൂര്‍വ്വം നിങ്ങളുടെ കുട്ടി കൈവിരല്‍ കുടിക്കുന്ന സ്വഭാവം ഉപേക്ഷിക്കാന്‍ പറയരുത്. ഇത് മൂലം കുടി മനഃപൂര്‍വ്വം സ്വഭാവം ഉപേക്ഷിക്കാന്‍ വിസമ്മതിക്കും. അത് കൊണ്ട് അമിതമായ ശ്രദ്ധ നല്‍കേണ്ടതില്ല.
. അച്ഛനമ്മമാര്‍ കൂടുതല്‍ സമയം കുട്ടികളുടെ കൂടെ ചിലവഴിച്ചാല്‍ തന്നെ കുട്ടികളുടെ പകുതി പ്രശ്‌നങ്ങള്‍ തീരും എന്ന് മാത്രല്ല അവര്‍ക്ക് കൂടുതല്‍ സന്തോഷം കിട്ടുകയും ചെയ്യും.

share this post on...

Related posts