വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ വീണാല്‍ എന്തു ചെയ്യണം?

വൈദ്യുതി ലൈന്‍ വാഹനത്തിന് മുകളില്‍ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമല്ല. ഇതാ വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1.വാഹനത്തിന് പുറത്തിറങ്ങാന്‍ പരമാവധി ശ്രമിക്കരുത്
2.ടയര്‍ റബറായതില്‍ വാഹനത്തിനുള്ളില്‍ തന്നെ തുടരുന്നതാണ് കൂടുതല്‍ സുരക്ഷിതം
3.തീ പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുക
4.വൈദ്യുതി ലൈനുകളില്‍ സ്പര്‍ശിക്കാതെ വാഹനത്തില്‍ നിന്ന് ചാടാന്‍ ശ്രമിക്കുക
5.സ്വയരക്ഷയ്ക്ക് സ്വന്തം തീരുമാനങ്ങളിലെത്താതെ മറ്റുള്ളവരുടെ സഹായം തേടുക
6.വിജനമായ സ്ഥലത്താണ് അപകടമെങ്കില്‍ മൊബൈല്‍ ഫോണ്‍ വഴി ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടുക
7.അടിയന്തര സഹായത്തിന് ചിലപ്പോള്‍ പൊലീസാകാം ആദ്യമെത്തുക അതിനാല്‍ 100 ല്‍ വിളിച്ച് പൊലീസിനെയും വിവരം അറിയിക്കുക
8.ഇറങ്ങേണ്ട സാഹചര്യത്തില്‍ കാല്‍ ഭൂമിയില്‍ സ്പര്‍ശിക്കുമ്പോള്‍ വാഹനത്തിന്റെ ബോഡിയുമായി ബന്ധമുണ്ടാകരുത്
9.വാഹനത്തിന്റെ മറ്റു മെറ്റല്‍ ഘടകങ്ങള്‍ റോഡുമായി ബന്ധമില്ലെന്ന് ഉറപ്പാക്കുക
10.വെള്ളമോ നനവോ ഇല്ലാത്ത സ്ഥലമാണോ പുറത്തെന്നും ഉറപ്പുവരുത്തണം
11.രണ്ടു കാലും ഒരേ സമയത്ത് നിലത്ത് കുത്തുക
12.വാഹനത്തിനുള്ളില്‍ തുടരുകയാണെങ്കില്‍, മെറ്റല്‍ ഘടകങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക
13.ഇറങ്ങി കഴിഞ്ഞാല്‍ കുറഞ്ഞത് 50 മീറ്റര്‍ അകലം പാലിക്കുക
14.വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം മാത്രം വാഹനത്തിന്റെ അടുത്തേക്ക് പോകുക

share this post on...

Related posts