ഇന്ത്യയിൽ ഏറ്റവും സമ്പത്തുള്ള ക്ഷേത്രങ്ങളിലൂടെ…

ഇന്ത്യ ക്ഷേത്രങ്ങളുടെ നാടായി അറിയപ്പെടാറുണ്ട്. പ്രസിദ്ധമായ, പുരാതന, വർണ്ണാഭമായ, സമ്പന്നമായ ക്ഷേത്രങ്ങളാൽ സമ്പന്നമാണ് രാജ്യം. പദ്മനാഭസ്വാമി ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം എന്നിവ ഇന്ത്യയിലെയും ലോകത്തിലെയും തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളാണ്. മാത്രമല്ല ഈ ക്ഷേത്രങ്ങൾ തങ്ങളുടെ നിലവറകൾ തുറന്നാൽ ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ പകുതിയിലധികം ഇല്ലാതാക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. തിരുവന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തെയാണ് ലോകത്ത് തന്നെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രമായി കണക്കാക്കപ്പെടുന്നത്. കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് ഇവിടെയുള്ളത്. നിലവറകളിൽ സൂക്ഷിച്ചിരിക്കുന്ന നിധിയുമായി ബന്ധപ്പെട്ട് ക്ഷേത്രം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

സംഭാവനകൾ ലഭിക്കുന്നതിന്റെ കാര്യത്തിൽ ലോകത്ത് തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന ക്ഷേത്രമാണ് ആന്ധ്ര പ്രദേശിലെ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം. എല്ലാ വർഷവും ഭക്തജനങ്ങൾ കോടിക്കണക്കിന് രൂപയുടെ സംഭാവനകളാണ് ഇവിടെയെത്തിക്കാറുള്ളത്. ഒരു വർഷം 650 കോടി രൂപയുടെ സംഭാവന ലഭിക്കാറുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പ്രശസ്തമായ ലഡു പ്രസാദം വിൽക്കുന്ന ഇനത്തിൽ തന്നെ കോടികൾ ലഭിക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഷിർദി സായിബാബ ക്ഷേത്രമാണ് മൂന്നാമതായി എടുത്ത് പറയാനുള്ളത്.

32 കോടി രൂപയുടെ സ്വർണം ഇവിടെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഇതിന് പുറമെ കോടിക്കണക്കിന് രൂപയുടെ സംഭാവനകളും ആരാധകർ നൽകാറുണ്ട്. ഒരു വർഷം 360 കോടി രൂപ വരെ സംഭാവനയായി ജമ്മുവിൽ സ്ഥിതി ചെയ്യുന്ന വൈഷ്‌ണോ ദേവി ക്ഷേത്രം ആണ് അടുത്തതായി മുൻ പന്തിയിൽ നില്കുന്നത്. കേരളത്തിൽ നിന്നടക്കം നിരവധി തീർത്ഥാടകർ വർഷാവർഷം ക്ഷേത്രം സന്ദർശിക്കാൻ എത്താറുണ്ട്. ശക്തി പീഠ ക്ഷേത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ക്ഷേത്രമാണ്. 500 കോടി രൂപ വരെ വാർഷിക വരുമാനം ലഭിക്കാറുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയ്ക്ക് പുറത്തു നിന്നു ധാരാളം പേർ എത്താറുണ്ട്. കോടിക്കണക്കിന് രൂപയുടെ സംഭാവനയും ലഭിക്കുന്നു.അതുപോലെ തന്നെ മുംബൈയിൽ സ്ഥിതി ചെയ്യുന്ന സിദ്ധിവിനായക ക്ഷേത്രം ലോകപ്രശസ്തമാണ്.

പ്രശസ്തരായ നിരവധി പേർ ഇവിടെ നിത്യസന്ദർശകരാണ്. ബോളിവുഡ് താരങ്ങൾ, കോടീശ്വരൻമാരായ ബിസിനസുകാർ തുടങ്ങിയവർ സന്ദർശനം നടത്താറുണ്ട്. പ്രതിവർഷം 125 കോടി രൂപ വരെ വരുമാനം ലഭിക്കുന്നുവെന്ന് കണക്കുകൾ പറയുന്നു. ശിവനും പാർവതിയും ആരാധാനാമൂർത്തികലായി നിലനിൽക്കുന്ന ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ മധുരയിൽ സ്ഥിതി ചെയ്യുന്ന മീനാക്ഷി ക്ഷേത്രം. കോടിക്കണക്കിന് രൂപയുടെ വാർഷിക വരുമാനമുണ്ട്. ലോകാത്ഭുതങ്ങളുടെ നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ച ക്ഷേത്രമാണ്.

Related posts