ത്രില്ലടിപ്പിച്ച്‌ ‘മഡ്ഡി’ ടീസർ!

Muddy Teaser Malayalam Movie Trailers & Promos | nowrunning

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ സിനിമയായ മഡ്ഡിയുടെ ടീസർ പുറത്തിറങ്ങി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡോ. പ്രഗഭൽ ആണ്. നടൻ ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, നടി അപർണ ബാലമുരളി, ആസിഫ് അലി, സിജു വിൽസൺ, അമിത് ചക്കാലക്കൽ എന്നീ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ മഡ്ഡിയുടെ ടീസർ പുറത്തുവിട്ടു. സിനിമയുടെ ചിത്രീകരണം നടന്നത് അതിമനോഹരമായ പുറംലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലോക്കേഷനിലാണ്.

Blockbuster Director Anil Ravipudi to unveil the teaser of Muddy

മാത്രമല്ല ഇതിനോടകം തന്നെ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുകയും ത്രസിപ്പിക്കുകയും ചെയ്യ്തിരിക്കുകയാണ് മഡ്ഡിയുടെ ടീസർ. കൂടാതെ നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് റേസിംഗിൽ
രണ്ട് വർഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളൊന്നും കൂടാതെയാണ് ഈ ചിത്രത്തിന്റെ സാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം കെ.ജി.എഫിന് സംഗീതം നൽകിയ രവി ബസ്റൂർ മഡ്‌ഡിയിലൂടെ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാക്ഷസൻ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷ് എഡിറ്റിങ്ങും, കെ.ജി രതീഷ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. സിനിമ നിർമ്മിക്കുന്നത് പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ്.

Muddy Movie Teaser Malyalam Film Based On Mud Racing Directed By Dr  Pragabhal Staring Yuvan and Ridhaan Krishna

പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ്  പ്രധാന വേഷങ്ങളിൽ   അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ. മാത്രമല്ല മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും മഡ്ഡി ദൃശ്യ വിരുന്നൊരുക്കും. ഇതിനോടകം തന്നെ മഡ്‌ഡിയുടെ ഹിന്ദി ടീസർ ബോളിവുഡ് താരം അർജുൻ കപൂറും, തമിഴിൽ ജയം രവിയും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തുവിട്ടു. കന്നഡയിൽ ഡോ ശിവരാജ് കുമാർ, തെലുങ്കിൽ അനിൽ രവിപുടി എന്നിവരും മഡ്‌ഡിയുടെ ടീസർ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Related posts