മുഖകാന്തി വർധിപ്പിക്കാൻ പഞ്ചസാര കൊണ്ട് 3 വഴികൾ

കഴിക്കാന്‍ മാത്രമല്ല മുഖകാന്തി വര്‍ധിപ്പിക്കാനും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാര കൊണ്ട്  മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഇതാ മൂന്ന് വഴികള്‍.
1. നാലു സ്പൂണ്‍ നാരങ്ങ നീരില്‍ 2 ടീ സ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. വെള്ളം ചേര്‍ക്കാതെ ഈ മിശ്രിതം മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. മുഖത്തെ  കരിവാളിപ്പകറ്റാനും, കറുത്ത പാട് മാറാനും ഇത് സഹായിക്കും.
2. ഒരു തക്കാളി രണ്ടായി മുറിച്ച് മീതെ പഞ്ചസാര വിതറി ഇത് സ്‌ക്രബായി മുഖത്ത് പതിയെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കുന്നതിലൂടെ മുഖക്കുരുവില്‍നിന്ന് രക്ഷിക്കുകയും, മുഖത്തിന് നിറം വര്‍ധിപ്പിക്കുകയും ചെയ്യും.
3. തേനും പഞ്ചസാരയും സമം ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും ചര്‍മ കാന്തി വര്‍ധിപ്പിക്കും. തൊലിപ്പുറത്തെ നിര്‍ജീവ കോശങ്ങളെ ഉത്തേജിപ്പിക്കാനും, മുഖത്തെ അഴുക്കും പൊടിയും അകറ്റാനും സഹായകരമാണ്. തേച്ചുപിടിപ്പിച്ച് മുഖത്ത് നന്നായി പിടിച്ചതിന് ശേഷം മാത്രം കഴുകി കളയുക.

share this post on...

Related posts