ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ബാട്ടമലൂ മേഖലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. പോലീസ്, സി.ആര്‍.പി.എഫ് സേനകള്‍ സംയുക്തമായാണ് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ പരിശോധന നടത്തിയത്. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പരിശോധന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Related posts