ഉള്ള മുടി നല്ല ഭംഗിയായിരിയ്ക്കാൻ പുതു തലമുറ ഉപയോഗിയ്ക്കുന്നത് ഷാംപൂവും കണ്ടീഷണറുമാണ്. ഇന്നത്തെ കാലത്ത് പല തരത്തിലുള്ള ഷാംപൂവും കണ്ടീഷണറുമെല്ലാം വിപണിയിൽ ലഭ്യമാണ്. മുടിയും തലയോട്ടിയും നല്ല രീതിയിൽ നനച്ച ശേഷം വേണം ഷാപൂ ഉപയോഗിക്കാൻ.തലയിലെ അഴുക്ക് പൂർണമായും നീക്കം ചെയ്ത് മുടി വൃത്തിയാക്കുക എന്ന കാര്യം കൃത്യമായി നടപ്പാകാതെയും വരും. മുടിയിൽ ആവശ്യത്തിന് നനവില്ലാത്തതിനാൽ ധാരളം ഷാംപൂ ഉപയോഗിക്കേണ്ടാതായും വരും. ഇത് ശിരോചർമത്തെ കൂടുതൽ ദോഷകരമായി ബാധിയ്ക്കും.നച്ചാൽ മാത്രം പോര, ഷാംപൂ അധികമായി മുടിയിലും തലയോട്ടിയിലും നേരിട്ട് ഉപയോഗിക്കാതിരിയ്ക്കാനും ശ്രദ്ധ വേണം. നനച്ച കൈകളിൽ ഷാംപൂ എടുത്ത് നന്നായി കൈകൾ തിരുമ്മിയ ശേഷം തലയിൽ എല്ലായിടത്തും ഒരുപോലെ ലഭിയ്ക്കുന്ന രീതിയിൽ വേണം ഉപയോഗിക്കാൻ.

ഇങ്ങനെ ചെയ്യുക വഴി കുറച്ചു മാത്രം ഷാംപൂ ഉപയോഗിച്ച് മുഴുവൻ മുടിയും വൃത്തിയാക്കാൻ സാധിയ്ക്കും. എന്നും തലയോട്ടിയുടെ ഒരേ സ്ഥലത്തുനിന്നും ഷാംപൂ ചെയ്യാൻ ആരംഭിച്ചാൽ ആ സ്ഥലത്തെ മുടി വരണ്ട് പോകുന്നതിനും ആ ഭാഗത്തെ മുടികൊഴിഞ്ഞ് പോകുന്നതിനും കാരണമാകും. കഴുത്തിന്റെ പിൻഭാഗത്ത് നിന്ന് ഷാംപൂ ചെയ്യാൻ ആരംഭിക്കുന്നതാകും നല്ലത്പ്രകൃതിദത്തമായ ഷാപൂ ഒരു പരിധി വരെ മുടി കൊഴിച്ചിൽ തടയുന്നു. നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂവിൽ അൽപ്പം ഉപ്പു ചേർത്താൽ നിരവധി ഗുണങ്ങളാണുള്ളത്. എണ്ണമയമുള്ള മുടിയുള്ള വർക്കായിരിക്കും ഷാംപൂവിലെ ഉപ്പു പ്രയോഗം ഏറെ ഗുണകരമാകുന്നത്. ഷാംപൂ ഉപയോഗിക്കുമ്പോൾ മിക്കവരും ചെയ്യുന്ന കാര്യമാണ് നഖങ്ങൾ ഉപയോഗിച്ച് തലയോട്ടിയിൽ ഷാംപൂ തേച്ചു പിടിപ്പിയ്ക്കുന്നത്.

നഖങ്ങളുടെ അഗ്രഭാഗം ശിരോചർമത്തിൽ പോറലുകൾ വീഴ്ത്താനും അതുവഴി മറ്റു പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഇങ്ങനെ ചെയ്യുന്നത് വഴിവെക്കും. മുടിയിൽ ഷാംപൂ ഉപയോഗിക്കുന്നത് പോലെ തന്നെ പ്രധാനമാണ് അത് വൃത്തിയായി കഴുകി കളയുന്നതും. വെള്ളമോ സമയമോ ലാഭിയ്ക്കാനോ മടി കാരണമോ പെട്ടെന്ന് തല കഴുകി അവസാനിപ്പിയ്ക്കുന്നവരുണ്ട്. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് തീർച്ച. ഷാംപൂ ഉപയോഗിച്ച് മുടി കഴുകുമ്പോൾ ഇളം ചൂടുവെള്ളം ഉപയോഗിക്കുന്നവരുണ്ട്, എന്നാൽ ഇത് നിങ്ങളുടെ മുടിയ്ക്ക് ദോഷം മാത്രമേ ചെയ്യൂ. ഷാംപൂ ചെയ്തു കഴിഞ്ഞാൽ മുടി പാറിപ്പറന്നു കിടക്കുന്നത് സാധാരണയാണ്. ഇതിനാൽ തന്നെ കണ്ടീഷണർ ഷാംപൂ ചെയ്തു കഴിഞ്ഞ് ഉപയോഗിയ്ക്കാം. ഇത് പുരട്ടുമ്പോൾ ഷാംപൂ നല്ലതു പോലെ കഴുകിയ ശേഷം പുരട്ടാം. ഇത് കഴിവതും ശിരോചർമത്തിൽ ആകാതെ നോക്കുക. നനഞ്ഞ മുടിയിൽ മുടിയുടെ വേരിൽ തൊടാതെ മുകൾഭാഗം മുതൽ തുമ്പു വരെ ഇതു പുരട്ടാം. നല്ലതു പോലെ മസാജ് ചെയ്ത് കഴുകാം. നല്ലതു പോലെ കഴുകണം.