ഇത്തവണ പ്രശസ്തമായ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ വെര്‍ച്വല്‍ ആയി

hornbill

ലോകത്തെ തന്നെ പ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ നാഗാലാന്റിൽ ആഘോഷിക്കപ്പെടുന്നത് ഡിസംബർ 1 മുതൽ ഡിസംബർ 10 വരെയാണ്. എന്നാൽ എല്ലാ ആഘോഷങ്ങളെയും പോലെ തന്നെ കൊവിഡ് 19 ന്റെ ഭീതിയിൽ ഹോൺബിൽ ഫെസ്റ്റിവലും പരുങ്ങലിലായിരിക്കുകയാണ്. ഹോൺബിൽ ഫെസ്റ്റിവലിനായി തയ്യാറാകാൻ എല്ലാ വകുപ്പുകളോടും ജനങ്ങളോടും നാഗലാന്റ് സർക്കാർ ആവശ്യപ്പെട്ടത് ഏറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. പോസിറ്റീവ് കേസുകൾ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം ആത്മഹത്യാ ദൗത്യം മാത്രമാണെന്നും എൻപിഎഫ് കൂട്ടിച്ചേർത്തു.

ആൾക്കാരുടെ പങ്കാളിത്തമില്ലാതെ ഇത്രയും വലിയ ഒരു ആഘോഷം എങ്ങനെയാണ് സംഘടിപ്പിക്കാൻ കഴിയുക എന്നും ചോദ്യങ്ങളുയർന്നിരുന്നു. കൂടാതെ പൊതുജനപങ്കാളിത്തമില്ലാതെ ഫെസ്റ്റിവൽ ആഘോഷിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെങ്കിൽ ഒരു ആഘോഷവും നടത്തേണ്ട ആവശ്യമില്ലെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് സംസ്ഥാന സർക്കാരിനെ ഓർമ്മപ്പെടുത്തുന്ന എൻപിഎഫ്, ഏതുവിധേനയും ഉത്സവം ആഘോഷിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്നും പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് കഴിയുമോ എന്നും ചോദിച്ചു. അതിനാൽ ഗോത്രവർഗ്ഗക്കാരുടെ പരമ്പരാഗത പൈതൃകം പുറം ലോകത്തിന് കാണിച്ചുകൊടുക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ ഉയർത്താനുള്ള മികച്ച അവസരമാണ് ഹോൺബിൽ ഫെസ്റ്റിവൽ. എന്തായാലും ഹോൺബിൽ ഫെസ്റ്റിവൽ ഇത്തവണ ഓൺലൈനായി സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Related posts