മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറി ഇത്തവണ അണ്ടാവല്ല രക്ഷപ്പെട്ടത് ഡിങ്കിയില്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മല്ലിക സുകുമാരന്‍. സീരിയലുകളിലും സിനിമയിലുമൊക്കെയായി സജീവമായ താരം ഇടയ്ക്ക് ബിസിനസിലേക്കും തിരിഞ്ഞിരുന്നു. ഇതിന് ശേഷമായാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. ഇടവേള അവസാനിപ്പിച്ച് പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. മക്കളുടേയും കൊച്ചുമക്കളുടേയുമൊക്കെ വിശേഷങ്ങള്‍ പങ്കുവെച്ചും മല്ലിക എത്താറുണ്ട്. നാളുകള്‍ക്ക് ശേഷം ഇളയ മകനായ പൃഥ്വിരാജ് കൊച്ചിയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് മല്ലിക. ക്വാറന്റൈനിലാണെങ്കിലും അവന്‍ നാട്ടിലുണ്ടല്ലോ എന്ന് ആശ്വസിക്കാമല്ലോയെന്ന് നേരത്തെ അവര്‍ പറഞ്ഞിരുന്നു. തലസ്ഥാനനഗരിയില്‍ ശക്തമായ മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. പലയിടങ്ങളിലും ഡാമുകളും തുറന്നുവിട്ടിരുന്നു. ഇതിനിടയിലായിരുന്നു മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറിയത്. ഇതോടെ താരത്തെ സഹോദരന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. മഴയെത്തുടര്‍ന്ന് മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. കുണ്ടമണ്‍ കടവിലെ വീട്ടിലായിരുന്നു വെളളം കയറിയത്. അതിന് പിന്നാലെയായാണ് താരത്തെ ജവഹര്‍ നഗറിലെ സഹോദരന്റെ വീട്ടിലേക്ക് മാറ്റിയത്.
അഗ്‌നിരക്ഷസേനയുടെ റബ്ബര്‍ ബോട്ട് കൊണ്ടുവന്നായിരുന്നു വീടുകളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. 2018 ലും മല്ലിക സുകുമാരനുള്‍പ്പടെയുള്ളവരുടെ വീടുകളില്‍ വെളളം കയറിയിരുന്നു. അന്ന് വാര്‍പ്പിലിരുത്തിയായിരുന്നു താരത്തെ മാറ്റിയത്. അന്നത്തെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഡാം തുറന്നതാണ് ഇത്തവണയും വീട്ടില്‍ വെള്ളം കയറാന്‍ കാരണമായതെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് നാട്ടുകാര്‍ക്ക് വിനയായി മാറിയത്. വീടിന് പിന്നിലെ കനാല്‍ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു. പൃഥ്വിരാജ് മാത്രമല്ല മല്ലികയും ദുരിതമുഖത്തുനിന്നും കരകയറിയിരിക്കുകയാണ്. മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ ഒപ്പം താമസിക്കാനായി വിളിക്കാറുണ്ടെങ്കിലും തിരുവന്തപുരത്തെ പ്രാര്‍ത്ഥനയില്‍ താമസിക്കാനാണ് തനിക്ക് ഇഷ്ടമെന്നായിരുന്നു മല്ലിക പറഞ്ഞത്. അവരെ ആരേയും ബുദ്ധിമുട്ടിക്കുന്നതിനോട് താല്‍പര്യമില്ല. മക്കളുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പോലും താന്‍ പോവാത്തതിന് പിന്നിലെ കാരണം അതാണെന്നും താരം പറഞ്ഞിരുന്നു. വിളിച്ചാല്‍ ഓടിയെത്താന്‍ പറ്റുന്ന ദൂരത്തിലാണ് മക്കള്‍ താമസിക്കുന്നത്. ഇടയ്ക്കിടയ്ക്ക് അമ്മയെ കാണാനായി മക്കള്‍ എത്താറുമുണ്ട്. നാട്ടിലെത്തിയ പൃഥ്വിരാജ് ക്വാറന്റൈന്‍ സ്ഥലത്തേക്ക് സ്വയം ഡ്രൈവ് ചെയ്തുപോവുകയായിരുന്നു. സുഹൃത്തിന്റെ ഹോട്ടലിലാണ് താരം കഴിയുന്നത്. അതിനിടയിലായിരുന്നു അമ്മയെ വിളിച്ചത്. ഭക്ഷണം കഴിച്ച് നന്നായി ഉറങ്ങാനും അത് കഴിഞ്ഞ് മതി വിശേഷങ്ങളെല്ലാമെന്നുമാണ് അമ്മ പറഞ്ഞതെന്ന് വ്യക്തമാക്കി പൃഥ്വിരാജ് എത്തിയിരുന്നു. 14 ദിവസം കഴിയാനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് വ്യക്തമാക്കി സുപ്രിയയും എത്തിയിരുന്നു. ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ നടന്‍ പൃഥിരാജ് ഉള്‍പെടുന്ന ആടുജീവിതം സംഘം ഇന്ന് രാവിലെ നാട്ടില്‍ തിരിച്ചെത്തി.
കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് 58 ആളുകള്‍ അടങ്ങുന്ന സംഘം എത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ന് രാവിലെ അവര്‍ എത്തിയത്. ആദ്യം ഡല്‍ഹിയിലെത്തിയ സംഘം പിന്നാലെ കൊച്ചിയിലേക്ക് വരികയായിരുന്നു. കോവിഡ് പരിശോധനകള്‍ക്ക് ശേഷമാണ് സിനിമാ സംഘം പുറത്തേക്ക് വന്നത്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയെത്തിയ പൃഥ്വിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മറ്റു താരങ്ങളെല്ലാം ഷൂട്ടിങ്ങുകളൊക്കെ നിര്‍ത്തി വച്ച് വീട്ടില്‍ ഇരിക്കുമ്പോള്‍ മലയാളി സിനിമാ ആരാധകരുടെ ആശങ്ക മുഴുവന്‍ മലയാളത്തിന്റെ യുവതാരത്തെക്കുറിച്ചയായിരുന്നു. ആടു ജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലായിരുന്നു പൃഥ്വിയും സംഘവും. രണ്ടു മാസത്തിലേറെയായി ജോര്‍ദാനിലായിരുന്നു പൃഥ്വിയും സംഘവും. വലിയ കാന്‍വാസിലുള്ള ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. പൃഥ്വിയും സംഘവും സുരക്ഷിതരാണെന്ന് പറഞ്ഞ് അമ്മ മല്ലിക സുകുമാരനും സുപ്രിയയും എത്തിയിരുന്നു. താന്‍ പൃഥ്വിരാജിനെ മിസ് ചെയ്യുന്നുുെവന്നും അച്ഛനെ കാണാന്‍ ആലി കാത്തിരിക്കുന്നുവെന്നും സുപ്രിയ വ്യക്തമാക്കി എത്തിയിരുന്നു. ഷൂട്ടിങ്ങ് ജോര്‍ദാനില്‍ പാക്കപ്പ് ആയ സന്തോഷവാര്‍ത്ത പൃഥി അറിയിച്ചത് മുതല്‍ നടന്റെ വരവ് കാത്തിരിക്കയായിരുന്നു മലയാളികള്‍. ഒടുവില്‍ ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ ആടുജീവിതം സംഘം ഇന്ന് രാവിലെ കേരളത്തിലെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തിയിരിക്കയാണ്. കോവിഡ് പരിശോധനകള്‍ക്ക് ശേഷമാണ് സിനിമാ സംഘം പുറത്തേക്ക് വന്നത്. നേരിട്ട് വീട്ടിലേക്ക് ഇവര്‍ മടങ്ങില്ലെന്നാണ് അറിയുന്നത്. പെയിഡ് ക്വാറന്റീനിലേക്ക് സംഘം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളിലേക്കാണ് ക്വാറന്റൈനീനായി പൃഥ്വിരാജ് ഉള്‍പ്പെടെയുളളവര്‍ മാറിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു വാഹനം ഡ്രൈവ് ചെയ്താണ് കോവിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പോയത്. ഫോര്‍ട്ട് കൊച്ചിയില്‍ പണം നല്‍കി ഉപയോഗിക്കുന്ന ക്വാറന്റീന്‍ സെന്ററിലേക്കാണ് പൃഥ്വിയും ആടുജീവിതം സംഘവും മാറുന്നത്. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം 14 ദിവസം നിരീക്ഷണത്തില്‍ തുടരും. അവിടെ ഐസോലോഷന്‍ റൂമുകളിലായി സംഘം താമസിക്കും.കൃത്യമായ സാമുഹിക അകലം പാലിച്ചുകൊണ്ടുളള ക്വാറന്റൈന്‍ ആയിരിക്കും ഇവിടെ ഉണ്ടാവുക. പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനില്‍ നിന്നും തിരിക്കുന്നതിന് മുന്‍പെ കൊച്ചിയില്‍ കാര്യങ്ങളെല്ലാം സജീകരിച്ചിരുന്നതായും അറിയുന്നു ജോര്‍ദാനില്‍ നിന്നും ഡല്‍ഹിയിലെത്തിയ സംഘം ഇന്ന് രാവിലെ 7.15 നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ പൃഥ്വിയും സംഘവും കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമ്മാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷമായിരുന്നു കൊച്ചിയിലേയ്ക്കുള്ള യാത്ര.ജോര്‍ദാനില്‍ നിന്നുള്ള പ്രവാസികളുമായി വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഇവയില്‍ പൃഥ്വിരാജും സംഘവും ഉള്‍പ്പെടുന്നതായും അവര്‍ നാട്ടിലേക്ക് തിരിച്ചതായും ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി അറിയിക്കുകയും ചെയ്തിരുന്നു. ആടുജീവിതം സംഘമുള്‍പെടെ 187 പേരാണ് വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചത്. .മാര്‍ച്ച് മാസത്തിലായിരുന്നു ആടൂജീവിതം ഷൂട്ടിങ്ങിനായി പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനിലേക്ക് പോയത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോവിഡ് വ്യാപനം ഉയര്‍ന്നത്. ഇത് ഷൂട്ടിംഗ് നിര്‍ത്തിവെക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിച്ചു. പിന്നീടാണ് ഷൂട്ടിങ്ങ് പൂര്‍ത്തീകരിച്ചത്.

Related posts