ഇതാണ് ദിലീപും മഞ്ജുവും പിരിയാനുണ്ടായ യഥാര്‍ഥ കാരണം!… വെളിപ്പെടുത്തലുമായി പള്ളിശേരി


പലതരത്തിലുള്ള കാരണങ്ങളാണ് ദിലീപും മഞ്ജുവാര്യറും തമ്മില്‍ പിരിഞ്ഞതിനെ പറ്റി പ്രചരിച്ചത്. എന്നാല്‍ എന്താകും യഥാര്‍ത്ഥ കാരണം എന്നതിനെ പറ്റി ആര്‍ക്കും അത്ര വല്യ അറിവും ഇല്ല. ഇത്നെപ്പറ്റി പുതിയ വെളിപ്പെടുത്തലുമായി ചലച്ചിത്ര എഴുത്തുകാരന്‍ രത്നകുമാര്‍ പള്ളിശ്ശേരി രംഗത്ത്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ദിലീപിനെക്കുറിച്ചുള്ള സത്യങ്ങള്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു രത്നകുമാര്‍. കാവ്യയുടെ തികച്ചും അപ്രതീക്ഷിതമായ ഒരു നീക്കം ദിലീപ്- മഞ്ജു ബന്ധത്തെ എങ്ങനെ തകര്‍ത്തുവെന്ന് വിശദീകരിക്കുകയാണ് തന്റെ ഏറ്റവും പുതിയ വീഡിയോയിലൂടെ രത്നകുമാര്‍ പള്ളിശ്ശേരി.

ദാമ്പത്യം അവസാനിച്ചു അമ്മയാവില്ലെന്നറിഞ്ഞു എന്നിട്ടും മുല്ല ചിരിക്കയാണ് കാന്‍സറേ നീ തോറ്റു പോയടാ

അക്കു അക്ബര്‍ സംവിധാനം ചെയ്ത വെള്ളരിപ്രാവിന്റെ ചങ്ങാതി’ എന്ന സിനിമയില്‍ ദിലീപും കാവ്യയുമായിരുന്നു നായികാ നായകന്മാര്‍. ഈ സിനിമയുടെ ഷൂട്ടിംഗ് ഘട്ടത്തിലാണ് ദിലീപ്- മഞ്ജു ബന്ധത്തില്‍ ആദ്യത്തെ വിള്ളല്‍ വീഴുന്നത് എന്ന് രത്നകുമാര്‍ പറയുന്നു. ഈ സിനിമയുടെ ഒരു രംഗം പ്ലാന്‍ ചെയ്തിരുന്നത് കാവ്യ ദിലീപിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന രീതിയിലായിരുന്നു. ഈ രംഗം തുടങ്ങുന്നതിനു മുന്‍പേ കാവ്യ ദിലീപിനോട് ഒരു ഷോക്കിംഗ് സര്‍പ്രൈസ് ഉണ്ടെന്നു പറഞ്ഞു. എന്നാല്‍ ദിലീപ് എത്ര ചോദിച്ചിട്ടും അതെന്താണെന്ന് പറയാന്‍ കാവ്യയോ അക്കുവോ കൂട്ടാക്കിയില്ല.

ട്യൂഷനെത്തിയ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

റിഹേഴ്സല്‍ തുടങ്ങിയപ്പോള്‍ ദിലീപിനെ ഞെട്ടിച്ച ആ സംഭവം നടന്നു. കാവ്യ ദിലീപിനെ കെട്ടിപ്പിടിച്ച് കവിളില്‍ ആഞ്ഞു കടിച്ചു. ആദ്യ ടേക്കില്‍ തന്നെ സീന്‍ ഓക്കേ ആയിരുന്നെങ്കിലും ആ ഷോട്ട് വീണ്ടും വീണ്ടും എടുത്തെന്ന് രത്നകുമാര്‍ പറയുന്നു. കാവ്യയുടെ ആ കടി ദിലീപിന്റെ കവിളില്‍ വലിയ പാട് അവശേഷിപ്പിച്ചു. വീട്ടില്‍ എത്തിയ ദിലീപിന്റെ കവിളില്‍ കണ്ട ആ പാട് മഞ്ജുവിനെ ഏറെ വേദനിപ്പിച്ചു. അഭിനയം ആണെങ്കില്‍ പോലും എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് മഞ്ജു ദിലീപിനോട് പറഞ്ഞു. പിന്നീട് സിനിമയുടെ പ്രൊമോഷന് വേണ്ടി ഈ രംഗം നിര്‍മ്മാതാക്കള്‍ ഉപയോഗിച്ചു.

ഗര്‍ഭിണികള്‍ കുടിക്കേണ്ട നാല് ജ്യൂസുകള്‍!…

ബോക്‌സ് ഓഫീസില്‍ ‘വെള്ളരിപ്രാവിന്റെ ചങ്ങാതി പിന്നീട് വലിയ വിജയമായി മാറി . ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌ക്കാരം ദിലീപ് സ്വന്തമാക്കുകയും ചെയ്തു .പള്ളി ശേരിയുടെ ഈ പുതിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുമ്പോള്‍ ഏറെ അസ്സ്വസ്ഥരാകുകയാണ് ദിലീപിന്റെ ആരാധകര്‍.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts