ചാക്കോയും മേരിയിലെ യഥാർത്ഥ മേരി ഇതാണ്!

chackoyum maryum serial cast: അപര്‍ണ ദേവിയാണ് മേരി; ഇങ്ങനെയൊക്കെ  സംഭവിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അപര്‍ണ! -  aparna devi as mary ...

ഏവരുടെയും ജനപ്രിയ പരമ്പരയാണ് മഴവിൽ മനോരമയിലെചാക്കോയും മേരിയും. വ്യത്യസ്ത കഥപറയുന്ന പരമ്പരയിൽ പ്രേക്ഷകരുടെ പ്രിയ താരങ്ങലാണ് അണിനിരന്നിരിക്കുന്നത്‌. ഭ്രമണം സീരിയലിൽ ജൂനിയർ ഹരിലാൽ ആയെത്തി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സജിൻ ജോൺ ആണ് കേന്ദ്ര കഥാപാത്രമായ ചാക്കോയെ അവതരിപ്പിക്കുന്നത്. ചാക്കോയുടെ പ്രണയിനി നീലാംബരി ആയെത്തുന്നത് മോനിഷയുമാണ്. നീന കുറുപ്പ്, അജിത്, അർച്ചന സുശീലൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്ന പരമ്പരയിലേക്ക് മറ്റൊരു കേന്ദ്ര കഥാപാത്രമായ മേരിയെ അവതരിപ്പിക്കാനായി എത്തുകയാണ് അപർണ്ണ ദേവി.അപർണയ്ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യർ.വർഷങ്ങൾക്ക് മുൻപ് ചലച്ചിത്ര നടി മഞ്ജു വാര്യർ കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാനെത്തി. കാഴ്ചക്കാരുടെ കൂട്ടത്തിൽ കലാമണ്ഡലത്തിലെ നൃത്ത വിദ്യാർത്ഥിയായ അപർണാദേവിയുമുണ്ടായിരുന്നു.

chackoyum maryum serial cast: അപര്‍ണ ദേവിയാണ് മേരി; ഇങ്ങനെയൊക്കെ  സംഭവിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അപര്‍ണ! -  aparna devi as mary ...

മഞ്ജുവാര്യരുടെ നൃത്തം കൂടി കണ്ടതോടെ കട്ട ഫാനായി മാറി. അന്ന് അരങ്ങിൽ ആടിത്തിമർത്ത മഞ്ജുവാര്യരെ കണ്ണെടുക്കാതെ നോക്കിയിരുന്ന അപർണ ഒരിക്കലും ചിന്തിച്ചിരുന്നില്ല, താനും ഒരു ദിവസം ക്യാമറയ്ക്കു മുന്നിലെത്തുമെന്ന്. ഇന്നിപ്പോൾ അപർണ മേരിയാണ്. ചാക്കോയും മേരിയുമെന്ന സീരിയലിലെ നായിക. ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരുന്ന മേരിയിലേക്ക് എത്തുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അപർണ പറയുന്നു. മേരിയെന്ന കഥാപാത്രം നല്ല ബോൾഡാണ്. ശരിക്കും എന്റെ ഓപ്പോസിറ്റ് ക്യാരക്ടറാണ് മേരിയുടേത്. അതുകൊണ്ടു തന്നെ പെർഫോം ചെയ്യാനുള്ള അവസരം കൂടി ഈ കഥാപാത്രം നൽകുന്നുണ്ട്.കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനിയാണ് അപർണ. പത്തു മാസം മുമ്പാണ് അപർണ വിവാഹിതയായത്.

chackoyum maryum serial cast: അപര്‍ണ ദേവിയാണ് മേരി; ഇങ്ങനെയൊക്കെ  സംഭവിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അപര്‍ണ! -  aparna devi as mary ...

ഭർത്താവ് കണ്ണൂർ കൊട്ടിയൂർ സ്വദേശി രമിത്ത് തീയറ്റർ ആർട്ടിസ്റ്റാണ്. സിംഗപ്പൂരിൽ ഇന്റർ കൾച്ചറൽ തീയറ്റർ ഇൻസ്റ്റിറ്റിയൂട്ടിൽ ആക്ടിംഗ് കോഴ്‌സ് പൂർത്തിയാക്കുന്നു.കൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിവയിൽ സ്‌പെഷ്യലൈസ് ചെയ്യുന്ന രമിത്തും കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായിരുന്നു. ഡിസംബറിൽ അദ്ദേഹം നാട്ടിലെത്തുന്നുണ്ട്. ഇപ്പോൾ അങ്കമാലി കിടങ്ങൂർ നോർത്തിലാണ് താമസം. രമിത്തിന്റെ വീട്ടിൽനിന്നുള്ള സപ്പോർട്ടാണ് എന്നെ അഭിനയരംഗത്തേക്ക് എത്തിച്ചത്. മേരിയായി സെലക്ഷൻ കിട്ടിയതിൽ രമിത്തിന്റെ അമ്മയ്ക്കും അച്ഛനുമാണ് ഏറെ സന്തോഷം.

Related posts