ഇതാണ് യഥാര്‍ത്ഥ ഓഫ്‌റോഡ്: ഹൈവേയില്‍ തിരിയാന്‍ മറന്നു, മേല്‍പാലത്തിന്റെ പടികള്‍ കയറി എസ്യുവി: വിഡിയോ

സ്പീഡ്വേകളിലും ദേശീയപാതകളിലും ഒരു എക്‌സ്സിറ്റ് എടുക്കാന്‍ മറന്നാല്‍ പിന്നെ കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ മാത്രമേ യൂടേണ്‍ എടുക്കാന്‍ സാധിക്കാറുള്ളു. ഇത്രയും ദൂരം പോയി യൂടേണ്‍ എടുത്തുവരാന്‍ മടിയായതുകൊണ്ട് കിലോമീറ്ററുകള്‍ക്ക് മുമ്പേ വരെ ശ്രദ്ധിച്ചേ എല്ലാവരും സഞ്ചരിക്കൂ. യൂടേണ്‍ എടുക്കാനുള്ള മടികൊണ്ട് ചൈനയില്‍ ഒരു വിരുതന്‍ ഒപ്പിച്ച പണിയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
എക്‌സ്സിറ്റ് എടുക്കാന്‍ മറന്നതിനാല്‍ കൂറേ ദൂരം സഞ്ചരിച്ച് യൂടേണ്‍ എടുക്കാന്‍ മടിച്ച് കാല്‍നടക്കാര്‍ക്കായുള്ള ഓവര്‍ബ്രിഡ്ജിലൂടെ കാര്‍ കയറ്റി ഇരിക്കുകയാണ് ഇയാള്‍. സുസുക്കി ജിംനിയുടെ മൂന്നാം തലമുറ മോഡലിലാണ് ഈ ഡ്രൈവിങ് അഭ്യാസം കാണിച്ചത്. പരമാവധി 1000 കിലോഗ്രാം മാത്രം കയറാന്‍ പറ്റുന്ന പാലത്തിലുടെ കാര്‍ പോയിരുന്നെങ്കില്‍ അതൊരു ദുരന്തമായി മാറിയേനെ എന്നാണ് പൊലീസ് പറയുന്നത്.
മേല്‍പാലത്തിലൂടെ റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നതിന് മുമ്പ് പൊലീസ് എത്തിയതുകൊണ്ട് പടികള്‍ കയറി ഇറങ്ങാനെ പറ്റിയുള്ളൂ. ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പെട്ടെന്ന് എന്താണ് ചെയ്യുന്നത് മനസിലായില്ലെന്ന വിചിത്ര മറുപടിയാണ് ഇയാള്‍ പറഞ്ഞത്. നിയമലംഘനത്തിന് പിഴ ഈടാക്കിയെന്ന് പൊലീസ് അറിയിച്ചു.

https://www.youtube.com/watch?v=DhvVC_sLPq4&feature=youtu.be

Related posts