കുഞ്ഞുങ്ങളെ ഇങ്ങനെ മസ്സാജ് ചെയ്യണം

Is it best to massage my baby before or after a bath? - BabyCenter India

കുഞ്ഞിന് നൽകുന്ന ഭക്ഷണം മുതൽ കിടത്തി ഉറക്കുന്ന രീതി വരെ പ്രധാനമാകുന്നു. ഇതു പോലെ തന്നെ കുഞ്ഞിനെ കുളിപ്പിയ്ക്കുന്നതും പ്രധാനമാണ്. കുഞ്ഞിനെ കുളിപ്പിയ്ക്കുന്നതിനു മുന്നോടിയായി എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് പണ്ടു കാലം മുതൽ തന്നെ പിൻതുടർന്നു വരുന്ന ഒരു കാര്യമാണ്. ശരിയായ രീതിയിൽ മസാജ് ചെയ്യുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്കും ചർമ്മത്തിനും നല്ലതാണ്. കുഞ്ഞിനും അമ്മയ്ക്കും സൗകര്യപ്രദമായ ഇടം തിരഞ്ഞെടുക്കണം. അധികം തണുപ്പും ചൂടുമില്ലാത്ത ഇടമാണ് നല്ലത്. മസാജ് സമയത്ത് കുഞ്ഞുമായി സംസാരിക്കാനും ഐ കോൺടാക്റ്റ് വരുവാനും വിധത്തിൽ വേണം കുഞ്ഞിനെ കിടത്താൻ. കുഞ്ഞിന്റെ തലഭാഗം നിങ്ങളുടെ കാൽഭാഗത്തേയ്ക്കു വരുന്ന വിധത്തിൽ കാലുകൾ നീട്ടി നിവർത്തിക്കിടത്താം. അല്ലെങ്കിൽ സോഫ്റ്റായ പ്രതലത്തിൽ. കുഞ്ഞുമായി ആശയ വിനിമയം നടത്തുന്നത് കുഞ്ഞിന് സുരക്ഷിതത്വം എന്ന തോന്നൽ നൽകും. എന്ന ചെറു തീയിൽ ചൂടാക്കി വേണം പുരട്ടാൻ. ആയുർവേദ എണ്ണകളോ ശുദ്ധമായ വെളിച്ചെണ്ണയോ മതിയാകും. കുഞ്ഞിന്റെ കാൽ ഭാഗത്തു നിന്നും എണ്ണ പുരട്ടി മസാജ് ചെയ്യണം.

Top 8 Baby Massage Oils - Choosing Right One for Your Baby

കാൽപാദത്തിനടിയിലും എണ്ണ പുരട്ടി ഉഴിയണം. കുഞ്ഞിന്റെ തുട മുതൽ കീഴ്ഭാഗം വരെ മസാജ് ചെയ്യു. ഇത് കുഞ്ഞിന്റെ കാൽ മസിലുകളെ ശക്തിപ്പെടുത്തും. കാൽപാദങ്ങൾ മൃദുവായി താഴേയ്ക്ക് വലിയ്ക്കുക. ഇത് കാൽപാദങ്ങൾക്ക് ശക്തി നൽകും. പിന്നീട് കൈകളും മസാജ് ചെയ്യാം. കുഞ്ഞിന്റെ കൈകൾ മൃദുവായി വലിച്ചു നിവർത്തി മസാജ് വേണം. കൈപ്പത്തികൾക്കുള്ളിലും വിരലുകളിലും മൃദുവമായി അമർത്തുക. പിന്നീട് വയർ, നൈഞ്ചു ഭാഗങ്ങൾ മസാജ് ചെയ്യാം. സർകുലാറായി വേണം മസാജ് ചെയ്യാൻ. വയറ്റിൽ നിന്നും തുടങ്ങി കാലുകളിലേയ്ക്കും ഇതു പോലെ നെഞ്ചിൽ നിന്നും തുടങ്ങി കൈകളിലേയ്ക്കും മൃദുവായി മസാജ് ചെയ്യാം. കുഞ്ഞിന്റെ കൈകാലുകൾ നിവർത്തുകയും മടക്കുകയും ചെയ്യുക. ഇതെല്ലാം മസിലുകൾക്ക് കൂടുതൽ ശക്തി നൽകുന്നു. കുഞ്ഞിനെ സൗകര്യപ്രദമായ രീതിയിൽ കമഴ്ത്തിക്കിടത്തി മുകളിൽ നിന്നു താഴേയ്ക്കും തിരിച്ചും മസാജ് ചെയ്യണം. നട്ടെല്ലിന്റെ ഭാഗത്ത് ചെയ്യേണ്ടതില്ല. ഇതു പോലെ നട്ടെല്ലിന്റെ കീഴ്ഭാഗത്തും. കാലുകളിൽ നിന്നും ഷോൾഡറുകളിലേയ്ക്കും തിരിച്ചും മസാജ് ചെയ്യാം. ഈ സമയത്ത് കുഞ്ഞിനോട് സംസാരിക്കുകയും ചെയ്യാം. എണ്ണ പുരട്ടി മസാജിന് ശേഷം അര മണിക്കൂർ വരെ കഴിഞ്ഞ് കുഞ്ഞിനെ ഇളം ചൂടുവെള്ളത്തിൽ കുളിപ്പിച്ചെടുക്കാം.

Related posts