തലക്കോനയിലെ വെള്ളത്തില്‍ കുളിച്ചാല്‍ മാറാത്ത ത്വക്ക് രോഗങ്ങള്‍ പോലും വിട്ടകലും; ഔഷധവുമായ് ഒഴുകിയെത്തുന്ന തലകോനയിലേക്ക്

കാടിനുള്ളിലെ കാഴ്ചയില്‍ ഒരു വെള്ളച്ചാട്ടവും അതിനെ ചുറ്റി നില്‍ക്കുന്ന പച്ചപ്പും അപൂര്‍വ്വ ജൈവ വൈവിധ്യവും ഓര്‍ത്തു നോക്കിയാല്‍ ആദ്യം ഓര്‍മ വരിക ആന്ധ്രാപ്രദേശിലെ തലകോന വെള്ളച്ചാട്ടമാവും. കാടിനുള്ളിലൂടെ നടന്നെത്തുന്ന തലകോന വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളിലേക്ക്

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ അഞ്ച് വെള്ളച്ചാട്ടങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്നില്‍ തന്നെ കാണാം തലകോന വെള്ളച്ചാട്ടത്തെ. ആന്ധ്രയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇത് ഈ നാട്ടിലെ സഞ്ചാരികളുടെയും സാഹസികരുടെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നു കൂടിയാണ്.

Image result for talakona waterfall

ചിറ്റൂരിലെ ശ്രീ വെങ്കിടേശ്വര ദേശീയോദ്യാനത്തിനുള്ളിലാണ് തലാകോന സ്ഥിതി ചെയ്യുന്നത്. ഒരു ദേശീയോദ്യാനത്തിനുള്ളിലായതു കൊണ്ടു തന്നെ അതിന്റേതായ എല്ലാ പ്രത്യേകതകളും ഇതിനുണ്ട്. 270 അടി ഉയരത്തില്‍ നിന്നുമാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. കാടിനുള്ളിലൂടെ ഒഴുകിയിറങ്ങുന്നതുകൊണ്ട് വെള്ളത്തിന് ധാരാളം ഔഷധഗുണങ്ങളും ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലെ വെള്ളത്തില്‍ കുളിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകുമത്രെ. പൂര്‍വ്വഘട്ടത്തിന്റെ ഭാഗമാണ് ഈ വെള്ളച്ചാട്ടം.

പാറക്കെട്ടുകളില്‍ തട്ടിച്ചിതറി പതിക്കുന്ന വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. എന്നാല്‍ മിക്കപ്പോഴും താഴെ നിന്ന് വെള്ളച്ചാട്ടം കാണുവാനേ കഴിയൂ. ഇതിന്റെ തുടക്കത്തിലേക്ക് പോകുവാന്‍ സാധിക്കില്ല എന്നാണ് ഇവിടുള്ളവര്‍ പറയുന്നത്. തുടക്കം കണ്ടെത്തുവാന്‍ സാധിക്കില്ല എന്നതുപോലെ തന്നെ ഇവിടേക്കുള്ള യാത്രയും പറ്റില്ല എന്നാണ് പറയപ്പെടുന്നത്. വെള്ളച്ചാട്ടത്തിലേത്ത് പോകുവാനായി വ്യത്യസ്തമായ ട്രക്കിങ്ങ് റൂട്ടുകലുണ്ട്. തങ്ങളുടെ സൗകര്യത്തിനും ആരോഗ്യത്തിനും അനുസരിച്ച് ആളുകള്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കാം.

Related posts