അവർ തന്നെ ഫീൽഡ് ഔട്ടാക്കാൻ ശ്രമം നടത്തി, കമ്മിറ്റ് ചെയ്ത പടങ്ങളെല്ലാം പോയ അവസ്ഥയായിരുന്നു’; തുറന്ന് പറഞ്ഞ് ബാബു ആൻ്റണി

മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട സ്റ്റാറാണ് ബാബു ആൻ്റണി. ഒരുകാലത്തെ മലയാള സിനിമകലിൽ ബാബു ആൻ്റണിയുടെ സാന്നിധ്യം അത്രമേൽ കഥാഗതിയെ പോലും നിയന്ത്രിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗത്തിലുണ്ടാകുന്ന സ്റ്റണ്ട് സീനുകളിൽ ബാബു ആൻ്റണി പ്രത്യക്ഷപ്പെട്ടാൽ നായകൻ്റെ ടീമിന് വിജയം ഉറപ്പിക്കാമായിരുന്ന ഒരു കാലവുമുണ്ടായിരുന്നു. ഇപ്പോൾ താരം അമേരിക്കയിൽ സ്ഥിരതാമസമാണ്.

Babu Antony | Indian Movie Action Star

മാർഷൽ ആർട്സിൽ അഗ്രഗണ്യനായ താരം ഇപ്പോൾ ഓൺലൈൻ മുഖേന കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നുമുണ്ട്, സ്വന്തം മക്കളെയും മാർഷൽ ആർട്സ് പരിശീലിപ്പിക്കുന്നുണ്ട് ബാബു ആൻ്റണി. എന്നാൽ സൂപ്പർ സ്റ്റാർ ബാബു ആൻ്റണി മലയാളത്തിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ്.ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് ബാബു ആൻ്റണിയുടെ തിരിച്ചു വരവ്. ആക്ഷൻ പാക്ക്ഡായി ഒരുക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് കൊറോണക്കാലത്ത് നടത്താനാകില്ലെന്നും പൊതുവിടങ്ങളിൽ ഷൂട്ട് ചെയ്യേണ്ടതായൊക്കെയുണ്ട്. ഈ നിബന്ധനകൾക്കിടെ ഷൂട്ട് ചെയ്യാനാകാത്തതിനാലാണ് ഷൂട്ട് തുടങ്ങാൻ താമസിക്കുന്നതെന്നും ബാബു ആൻ്റണി പറയുകയാണ്.

Babu Antony's 'Powerstar' to be a full-fledged action film- The New Indian  Express

ഇനി കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ശ്രദ്ധിക്കുക എന്നും നടൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ തൻ്റെ ലൈഫിലെ പ്ലാനിനെ കുറിച്ചും ബാബു ആൻ്റണി വാചാലനായി. ഇതൊന്നുമായിരുന്നില്ല തൻ്റെ പ്ലാനെന്നും കല്യാണം താൻ സ്വപ്ന കണ്ടിരുന്നില്ലെന്നും ബാബു ആൻ്റണി പറയുന്നു. അതേസമയം തൻ്റെ അടിസ്ഥാന പരമായ ആഗ്രഹം സിനിമയിൽ വിജയം കണ്ടു തുടങ്ങിയപ്പോൾ താൻ പ്ലാൻ ചെയ്തത് നാൽപ്പതുകളോടെ റിട്ടയറായ ശേഷം കുറെ പണമുണ്ടാക്കിയിട്ട് ജീവിക്കാൻ കഷ്ടപ്പെടുന്ന, വീടോ കൃത്യമായി ഭക്ഷണമോ കിട്ടാത്ത കുറെ പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാനുള്ള ഒരു ചാരിറ്റി സ്ഥാപനം തുടങ്ങാനായിരുന്നു എന്നും അദ്ദേഹം പറയുന്നു. കുടുംബത്തിൽ കുറെ കുട്ടികളുള്ളതിനാൽ തന്നെ തനിക്ക് കുട്ടികൾ വേണമെന്ന് തോന്നിയിരുന്നില്ല.

Snehathode Veetil Ninnu: Babu Antony and family on Snehathode Veetil Ninnu  - Times of India

അതുകൊണ്ടാണ് ഇങ്ങനെ പ്ലാൻ ചെയ്തത്. തെരുവ് സർക്കസുകളിലെ കുട്ടികളെ കണ്ടും അവരോട് മറ്റുള്ളവർ പെരുമാറുന്നതുമൊക്കെ കണ്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്. പക്ഷേ ഒരു അവസ്ഥ എത്തിയപ്പോൾ, അതായത് പുതിയ സംവിധായകർക്കൊക്കെ ഒപ്പം ആക്ഷൻ പടങ്ങൾ ചെയ്തതൊക്കെ സൂപ്പർഹിറ്റായി മാറി. കൂടാതെ അതോടെ മികച്ച സംവിധായകർ തന്നെ നോക്കാൻ തുടങ്ങിയ അവസ്ഥയൊക്കെ ആയപ്പോൾ കുറച്ചുപേർ ചില അനാവശ്യ പ്രശ്നങ്ങളൊക്കെയുണ്ടാക്കി. ഒന്നു രണ്ടു പേർ നമ്മുടെ പേര് നശിപ്പിക്കാനായി ശക്തമായ ചില നീക്കങ്ങളൊക്കെ നടത്തി.

അങ്ങനെ അത് മുന്നോട്ട് പോയിക്കൊണ്ടിരുന്നപ്പോഴും അതിനു വേണ്ടി അവർ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴുമൊക്കെ അതിൻ്റെ ഇംപാക്ട് കൊണ്ട് ഞാൻ കമ്മിറ്റ് ചെയ്ത എല്ലാ സിനിമകളും കാൻസലായി പോയി. ഒരു സിനിമയുമില്ലാത്ത ഒരവസ്ഥയിലെത്തിയിരുന്നു താൻ. അങ്ങനെയാണ് മുഴുവൻ പ്ലാനുകളും വെള്ളത്തിലായത്. പിന്നെ ഇരുപത് വർഷത്തോളം വലിയ സ്ട്രഗ്ഗിൾ ചെയ്ത കാലയളവായിരുന്നു. ഞാനൊന്നനോചും പ്രതികരിക്കാൻ പോയില്ല, വീണ്ടും പരിശ്രമിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. വീണ്ടും വില്ലനായും സപ്പോർട്ടിങ് ആക്ടറായുമൊക്കെ വീണ്ടും തുടങ്ങുകയായിരുന്നു. അങ്ങനെയൊരു സംഭവം കൊണ്ട് തനിക്ക് നഷ്ടമായത് 25 വർഷത്തോളമാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

Related posts