ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാനുള്ളത്: സദാചാര വാദികൾക്കെതിരെ നടിമാർ

നടി അനശ്വര രാജന്റെ ചിത്രത്തിന് നേരെയുണ്ടായ സെെബര്‍ ആക്രമണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമണ്‍ ഹാവ് ലെഗ്സ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍. അന്ന ബെന്‍, നയന്‍താര ചക്രവര്‍ത്തി, എസ്തര്‍ അനില്‍, രജിഷ വിജയന്‍, അമേയ, തുടങ്ങി ധാരാളം താരങ്ങളാണ് തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇന്സ്റ്റഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവെക്കുകയായിരുന്നു നടി പാർവതി.

യുവനടിഎസ്തറും കസേരിയിലിരിക്കുന്ന തന്റെ ചിത്രം പങ്കുവച്ച് കൊണ്ടു രംഗത്ത് എത്തിയിരുന്നു. കാലുകൾ കണ്ടാൽ സദാചാരം ഒഴുകുന്ന ചേട്ടന്മാർക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം ” ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാൻ ഉള്ളതാണ് എന്നാണ് അമേയ കുറിച്ചത്. മാത്രമല്ല ഫഹദിനൊപ്പമുള്ള ചിത്രമാണ് നസ്രിയ പങ്കുവച്ചത്. യുവ താരം അന്ന ബെന്നും തന്റെ പിന്തുണ അറിയിച്ചു എത്തി. രണ്ട് ചിത്രമാണ് അന്ന പങ്കുവച്ചത്. ബാല്യതാരമായെത്തിയ നടിയാണ് നയന്‍താര. തന്റെ മനോഹരമായൊരു ചിത്രമാണ് നയന്‍താര പങ്കുവച്ചത്. നടി രജീഷ് രജിഷ ഊഞ്ഞാലാടുന്ന തന്റെ ചിത്രമാണ് പങ്കുവച്ചത്.

Related posts