എന്റെ ജീവിതത്തിലെ ഗ്രേറ്റസ്റ്റ് സ്ട്രെങ്ത് ഇവരൊക്കെയാണ്.. രഞ്ജിനി ഹരിദാസ് പറയുന്നു!

അവതാരക എന്ന് കേൾക്കുമ്പോൾ ആദ്യം തന്നെ മലയാളികളുടെ മനസ്സിലേക്ക് കടന്നു വരുന്ന ഒരാളാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി, ആ ഷോയുടെ മുഖമായി മാറിയ രഞ്ജിനിയോട് അന്നും ഇന്നും ഒരേ ആരാധനയാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ. മാത്രമല്ല ഇത്രയും കാലം യാതൊരു മാറ്റവും ഇല്ലാതെ ആരാധകർ മനസ്സിൽ പ്രതിഷ്ഠിച്ച മറ്റൊരു അവതാരക ഇല്ലെന്ന് തന്നെ രഞ്ജിനിയെ കുറിച്ച് പറയാൻ സാധിക്കും. ആരാധകരുടെ സംശയങ്ങൾക്ക് രഞ്ജിനി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആകുന്നത്. തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നത്. എല്ലാത്തിനും കൂടെ ഉത്തരം നൽകാൻ സാധിക്കാത്തതു കൊണ്ട്, 25 ചോദ്യങ്ങൾക്ക് ഉള്ള മറുപടി നൽകാം എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിനി സംസാരിച്ചു തുടങ്ങിയത്.

അച്ഛന്റെ ഓർമ്മകളെ കുറിച്ചും,ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ പ്രണയത്തെക്കുറിച്ചും,സംസാരിച്ച രഞ്ജിനി, ആദ്യമായി അച്ഛന്റെ ഫോട്ടോയും ആരാധകർക്കു മുന്നിൽ പരിചയപ്പെടുത്തി. ഒപ്പം ആദ്യമായി തന്റെ അച്ഛന്റെ ഫോട്ടോ ആവശ്യപ്പെട്ട ആരാധികയ്ക്ക് താൻ ഗിഫ്റ്റ് അയച്ചു നൽകുന്നുണ്ട് എന്നും രഞ്ജിനി വ്യക്തമാക്കി. എന്നാൽ ജീവിതത്തിലെ ഏറ്റവും ഗ്രേറ്റസ്റ്റ് സ്ട്രെങ്ത് എന്താണ് എന്ന ഒരാളുടെ ചോദ്യത്തിന് രഞ്ജിനി നൽകിയ മറുപടിയാണ് ആരാധകർക്ക് കൂടുതൽ ഇഷ്ടപെട്ടത്.

“ആളുകൾ കരുതുന്നത് ഞാൻ വളരെ സ്ട്രോങ്ങ് ആൻഡ് ബോൾഡായ ഒരു സ്ത്രീ ആണെന്നാണ് പക്ഷെ അങ്ങനെ അല്ല ഞാൻ വളരെ സെൻസിറ്റീവ് ആയ ഒരു വ്യക്തിയാണ്” എന്നായിരുന്നു രഞ്ജിനി നൽകിയ മറുപടി. കൂടാതെ തന്റെ ജീവിതവും സാഹചര്യങ്ങളുമാണ് രഞ്ജിനിയെ ബോൾഡ് അക്കായ് മാറ്റിയതെന്നും, താൻ അത് സ്വയം ഉണ്ടാക്കിയെടുത്തതല്ലായെന്നും പറയുന്നു. കാര്യങ്ങൾ കണ്ട് പഠിക്കാനുള്ള കഴിവ് എനിക്കുണ്ട്, ഒപ്പം ഹോണസ്റ്റ് ആണ്,മാത്രമല്ല എന്റെ അമ്മ. ഇതൊക്കെയാണ് ജീവിതത്തിലെ ഗ്രേറ്റസ്റ്റ് സ്ട്രെങ്ത് എന്നും രഞ്ജിനി കൂട്ടി ചേർത്തു.

Related posts