സി.പി.എമ്മിനെതിരെ ഒരു വാക്ക് പോലും പറയില്ല; നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി

കല്‍പറ്റ: വയനാട്ടില്‍ താന്‍ മത്സരിക്കുന്നത് ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി കേരളത്തില്‍
മത്സരത്തിന് എത്തുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.എം രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്ന പരാമര്‍ശമാണ് ഇന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കിയത്.
തന്റെ മത്സരം സി.പി.എമ്മിനെതിരെയല്ല. ബി.ജെ.പിക്ക് എതിരെ തന്നെയാണ്. വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യ ഒന്നാണെന്ന് സന്ദേശം നല്‍കാനാണ്. സി.പി.എം തന്നെ കടന്നാക്രമിക്കുന്നുണ്ടെന്ന് തനിക്കറിയാം. സിപിഎം തനിക്കെതിരെ എന്തു പറഞ്ഞാലും തിരിച്ചൊന്നും പറയില്ല. സി.പി.എമ്മിനെതിരെ ഒരു വാക്ക് പോലും പറയില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുമ്പോള്‍ എന്താണ് രാഷ്ട്രീയ നിലപാടെന്ന് വ്യക്തമാക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം രാഹുല്‍ ഗാന്ധി നയം വ്യക്തമാക്കിയിരിക്കുന്നത്. തനിക്കെതിരെ മോദിയും യോഗിയും പറയയുന്നതൊന്നും വിഷയമല്ല. വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു.

share this post on...

Related posts