കാപ്പി കുടി ഒഴിവാക്കിയാൽ ഗുണങ്ങൾ ഏറെ….

The Origin of Coffee: Ethiopia or Yemen

കാപ്പി കുടി ഒഴിവാക്കുന്നതിന് കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല പലർക്കും. കാപ്പി കുടിക്കുന്നത് നിങ്ങൾക്ക് ജോലി ചെയ്യുവാനും മറ്റ് കാര്യങ്ങൾക്കുമുള്ള ഊർജ്ജം നൽകുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, അത് കുടിക്കാതിരിക്കുന്നത് കൂടുതൽ ഊർജ്ജം ലഭിക്കുന്നതിനും മികച്ച ആരോഗ്യത്തിനും കാരണമാകാം. കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് നിങ്ങളുടെ ശരീരം നിങ്ങൾ സ്വയം നശിപ്പിക്കുന്നതിന് തുല്യമാണ്. ഊർജ്ജ ഉൽപാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന റിസപ്റ്ററുകൾക്ക് കഫീൻ തടസ്സം സൃഷ്ടിക്കുന്നു.കഫീൻ നിങ്ങളുടെ സമ്മർദ്ദ പ്രതികരണവും വർദ്ധിപ്പിക്കുന്നു, ഇത് കോർട്ടിസോൾ എന്ന സമ്മർദ്ദത്തിന് കാരണമാകുന്ന ഹോർമോണിന്റെ പ്രകാശനത്തിന് കാരണമാകുന്നു. കോർട്ടിസോളിന്റെ വർദ്ധനവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും ഇൻസുലിൻ വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് വീക്കം വർദ്ധിപ്പിക്കുകയും ക്ഷീണവും തളർച്ചയും അനുഭവപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ ഇവ ഒഴിവാക്കുന്നത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജവും ഉന്മേഷവും നൽകുന്നതാണ്.

8 Ways to Make Your Coffee Super Healthy

കഫീൻ ഒരു ഉത്തേജകമാണ്, അതായത് നല്ല രീതിയിൽ ഉറക്കം ലഭിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ഇത് അനുയോജ്യമല്ല. കാപ്പി കുടിക്കുന്നത് പൂർണമായും ഒഴിവാക്കുന്നത്, നിങ്ങളുടെ ശരീരത്തിൽ കോർട്ടിസോളിനെയും മെലറ്റോണിനെയും അവയുടെ സ്വാഭാവിക താളത്തിൽ നിലനിർത്തുന്നു. ഇത് മികച്ച ഉറക്കത്തിനും കാരണമാകുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.വയറിലെ കൊഴുപ്പ് വർദ്ധിക്കുന്നതിൽ കോർട്ടിസോൾ ഒരു വലിയ പങ്കു വഹിക്കുന്നു. കഫീൻ ഉപഭോഗം മൂലം വിറ്റാമിൻ ബി 6 പോലുള്ള പ്രധാന പോഷകങ്ങൾ കുറയാൻ കാരണമാകുമെന്നും കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ബി വിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള ധാതുക്കളും പോഷകങ്ങളും ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുമെന്നും ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. കഫീൻ മാംഗനീസ്, സിങ്ക്, ചെമ്പ് എന്നിവയുടെ ആഗിരണം കുറയ്ക്കുകയും മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, ഫോസ്ഫേറ്റ് എന്നിവയുടെ വിസർജ്ജനം വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങൾ രാവിലെ ഉണരുമ്പോൾ ക്ഷീണിതനാണെങ്കിൽ, കുറച്ച് നാരങ്ങ നീര് കലക്കിയ ഒരു കപ്പ് ചൂടുള്ള വെള്ളം കുടിക്കുക. അധിക ഗുണം ലഭിക്കുവാനായി, സൂര്യപ്രകാശം കടന്നു വരുന്ന ജനാലയുടെ മുന്നിൽ ഇരുന്ന് ഇത് കുടിക്കുക. സൂര്യപ്രകാശം മെലറ്റോണിൻ തടയുകയും കോർട്ടിസോൾ സ്വാഭാവികമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് രാവിലെ ഉണർന്നിരിക്കാൻ ആവശ്യമാണ്.ഊർജ്ജ ഉൽപാദനത്തിന് ആവശ്യമായ ധാരാളം ബി വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. വിറ്റാമിൻ ബി അടങ്ങിയ ഭക്ഷണങ്ങളിൽ മാംസം, മത്സ്യം, കൂൺ, പച്ച ഇലക്കറികൾ, സരസഫലങ്ങൾ (ബെറി), അവോക്കാഡോ, നട്ട്സ്, വിത്ത്, മുട്ട, ബീൻസ്, ഓട്സ് എന്നിവ ഉൾപ്പെടുന്നു.ഉറക്കത്തിന് മുൻ‌ഗണന നൽകുക. രാത്രി ജോലി ചെയ്യാനായിട്ടും മറ്റും ഉറങ്ങാതിരിക്കുവാൻ കഫീൻ പലപ്പോഴും ഉപയോഗിക്കാറുണ്ട്. അതിനാൽ ഇതൊഴിവാക്കി കൊണ്ട് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുന്നുണ്ട് എന്നത് ഉറപ്പാക്കുക.

Related posts