തേനിയിലെ കാട്ടുതീ: മരണസംഖ്യ ഉയരാന്‍ സാധ്യത

rhreh

rhreh

കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ മലയാളിയുമുണ്ട്. കോട്ടയം സ്വദേശിനി ബീനയാണ് കാട്ടുതീയില്‍ കുടുങ്ങിയ മലയാളി. ബീനയടക്കമുള്ളവരെ വനത്തിന് പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്. കേരളത്തില്‍ നിന്ന് കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചിലിനായി തേനിയില്‍ എത്തിയിട്ടുണ്ട്. അതേസമയം 8 പേര്‍ സംഭവസ്ഥലത്ത് വെന്ത് മരിച്ചതായി രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയ നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം തേനി ഡിവൈഎസ്പി അടക്കമുള്ളവര്‍ ഇതുവരെയും സ്ഥരീകരിക്കാന്‍ തയ്യാറായിട്ടില്ല.
മലമുകളില്‍ കുടുങ്ങിയ 18 പേരുടെ നില ഗുരുതരമെന്ന് സൂചന. കാട്ടില്‍ അകപ്പെട്ട 36 അംഗ സംഘത്തില്‍ 25 സ്ത്രീകളും 8 പുരുഷന്മാരും 3 കുട്ടികളുമാണ് ഉള്ളത്. ഇതുവരെ 15 പേരെ മാത്രമാണ് ആശുപത്രിയില്‍ എത്തിക്കാനായത്.

ghth

തമിഴ്‌നാട് കോയമ്പത്തൂര്‍ ഈറോഡ് നിന്നും വിനോദ സഞ്ചാരത്തിനെത്തിയ കോളേജ് വിദ്യാര്‍ത്ഥിനികളാണ് കാട്ടുതീയില്‍ അകപ്പെട്ടത്. തമിഴ്‌നാട് എയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി ചേര്‍ന്നു. കാട്ടുതീയുടെ ശക്തിയേക്കുറിച്ചറിയാനാണ് എയര്‍ഫോഴ്‌സ് എത്തിയതെന്നാണ് വിവരം. ശക്തമായ കാറ്റ് വീശുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു ഭൂമിശാസ്ത്രപരമായി ചെങ്കുത്തായ ഭൂമിയുടെ കിടപ്പും കാടും കാറ്റും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. തേനിയില്‍ നിന്നും കൊരങ്കണി വഴിയാണ് സംഘം മീശപ്പുലിമലയിലെത്തിയത്. തീ അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സംഭവസ്ഥലത്ത് തേനി കളക്ടറടക്കമുള്ളവര്‍ ക്യാമ്പ് ചെയ്യുകയാണ്.

Related posts