കൊറോണയെ അതിജീവിക്കാൻ….താരങ്ങൾ ഒരുമിക്കുന്ന ‘ലോകം’ ടീസര്‍ പുറത്തിറങ്ങി

കൊറോണയെ അതിജീവിക്കാൻ നാം ഏവരും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് കൊവിഡ് പ്രതിരോധ സന്ദേശവുമായി സംഗീത സംവിധായകനും ഗാനരചയിതാവും നടനുമായ ശബരീഷ് വര്‍മ തയ്യാറാക്കുന്ന മ്യൂസിക് വീഡിയോ ‘ലോകം’ എന്ന വീഡിയോ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ടീസറില്‍ ദര്‍ശന രാജേന്ദ്രന്‍, അഹാന കൃഷ്ണ, സ്വാസിക, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, നോബി, ബാലു വര്‍ഗീസ്, ഗൗതമി നായര്‍, ഡിനോയ് പൗലോസ്, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, ചെമ്പന്‍ വിനോദ് ജോസ്,നിവിന്‍ പോളി, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരാണ് അണിനിരന്നിരിക്കുന്നത്‌. അതേസമയം ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശബരീഷ് വര്‍മയാണ്. ഒപ്പം പ്രകാശ് അലക്സ് പ്രോഗ്രാമിങും അജ്മൽ സാബു എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നു.

Related posts